ടോണിയാണ്, ബുള്ളറ്റ് സ്റ്റാൻഡിൽ ഇടാൻ പോലും നിൽക്കാതെ നിലത്തിട്ട് അതിൽ ചവിട്ടി നടുക്ക് വച്ചിരുന്ന നെഞ്ചാക്ക് വലിച്ചെടുത്ത്, വിറളിപിടിച്ച പോലെ അവൻ ഞങ്ങൾക്ക് നേരെ ഓടിവന്നു.
ഹയ്യാ….. ഹയ് ഹയ്യ്….ഹീ…. ഓടിവന്ന് കൂട്ടത്തിൽ കയറി അവൻ അറഞ്ചം പൊറഞ്ചം നെഞ്ചാക്ക് വലിച്ചടി തുടങ്ങി. അവന് കാരണം എന്താണെന്ന് പോലും അറിയണം എന്നുണ്ടായിരുന്നില്ല. എൻ്റെ മേലവര് കൈവച്ചു, അതവൻ കണ്ടു, അതിനി ദൈവം തമ്പുരാനാണെങ്കിലും ടോണി തല്ലിയിരിക്കും, എനിക്കറിയാം.
നെഞ്ചാക്ക് ബ്രൂസ് ലി പടങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും, അതുവച്ചുള്ള അടി അത് തമിഴൻ പിള്ളേർക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. കിട്ടിയവർ കിട്ടിയവർ മാറി നിന്ന്, അടുത്തവർക്ക് അവസരം കൊടുത്തു. പലരുടേയും തല അടികൊണ്ട് പിന്നിലേക്കു തിരഞ്ഞ് വരണത് ഞാൻ കണ്ടു. ചുറ്റും താടിയെല്ലും, ചെവിക്കല്ലും അച്ചപ്പം പൊടിയണപോലെ തകരുന്ന ശബ്ദം. തല്ലിന് ഹിന്ദുവെന്നോ, മുസ്ലീം എന്നോ ഇല്ലല്ലോ കൊണ്ടവർ കൊണ്ടവർ മാറി റോഡിലോരത്ത് പോയിരുന്നു കിളിയെണ്ണി.
അപ്പോൾ ഞങ്ങൾ ശ്രദ്ധിക്കാതെ ചുറ്റും നിന്നിരുന്ന അൽപ്പം പ്രായം ഉള്ള കുറച്ച് പേർ മുന്നോട്ട് വന്നു. അവരായിരുന്നിരിക്കണം പിള്ളേരെ പിരികേറ്റി പിന്നിൽ നിന്ന് നയിച്ചിരുന്നത്. അവർ പത്തുപതിനഞ്ച് പേരുണ്ട്, എല്ലാം നല്ല ഒത്ത ഘടാഖടിയൻമാർ.
ടോണിക്ക് അടി തുടങ്ങിയാൽ പിന്നെ ആരു വന്നാലും മൈരാണ്, അവൻ നെഞ്ചാക്ക് വീശി തയ്യാറായി. അവർ ഒരുമിച്ച് ഞങ്ങൾക്ക് നേരെ ഓടി വന്നു. ഞാൻ മീനാക്ഷിയേയും പിള്ളേരെയേയും അടിതട്ടാതിരിക്കാൻ താഴ്തിപിടിച്ചു. പെട്ടന്ന് ഞങ്ങളുടെ തലക്ക് മുകളിൽ കൂടി ഒരു ‘നോ പാർക്കിങ്’ ബോർഡ് കമ്പിയടക്കം പറന്നുവന്ന് ഓടിവന്നവരുടെ നെഞ്ചിൽ ഇടിച്ച്, അവർ ഒന്നടങ്കം നിലത്ത് പതിച്ചു. എഴുന്നേറ്റ് വീണ്ടും വരാൻ പോയ അവർ അതെറിഞ്ഞ ആളെ കണ്ട് ഭയന്ന് നിന്നു. ഞാൻ തലയൽപ്പം ചെരിച്ച് ആളാരാണെന്ന് നോക്കി.
മുഖത്തേക് വീണ മുടി രജനിസ്റ്റൈലിൽ മാടിയൊതുക്കി, ചിരിച്ചു കൊണ്ട് തലചരിച്ച് പിടിച്ച് കുമാറണ്ണൻ എന്നോട് ചോദിച്ചു
“എന്ന തമ്പി സൗഖ്യമാ”.
ഈ ഇടി മുഴുവൻ കൊണ്ട്, അടിമുടി കരിഓയിലിൽ മുങ്ങി, കരണ്ടടിച്ച കടവാതില് ഇരിക്കണ എന്നോട് അയാള് ചോദിക്കാണ് സുഖാണോന്ന്.