മീനാക്ഷി കല്യാണം 5 [നരഭോജി]

Posted by

 

ആദ്യത്തെ ചവിട്ടിൽ എൻ്റെ ഭൂമിയും, രണ്ടാമത്തെ ചവിട്ടിൽ പാതാളവും സ്വന്തമാക്കി, മൂന്നാമത്തെ ചവിട്ടിനായി മഹാബലിയെ പോലെ ഞാൻ തല വച്ച് കൊടുത്തു. ഭാഗ്യത്തിന് അതുണ്ടായില്ല അപ്പോഴേക്കും മരംകേറിപ്പെണ്ണ് പാരപ്പറ്റിൽ വലിഞ്ഞ് കയറി കഴിഞ്ഞിരുന്നു. ഒരു തോൾ ഉയർത്താൻ പറ്റാതെ ഞാൻ ലാലേട്ടനെപ്പോലെ അവളെ നോക്കി. എന്നിട്ട് എങ്ങനെയോക്കെയോ വലിഞ്ഞ് കയറി അവൾക്കടുത്തെത്തി. ജനൽപ്പടിയിലേക്ക് കയറാൻ  എന്നെയും കാത്ത് നഖംകടിച്ച് നിൽപ്പാണ്. അവിടെ സ്ഥലം വളരെ കുറവാണ് പുറത്ത് ചവിട്ടി കയറുന്നത് അപകടം ഉണ്ടാക്കും. അതുകൊണ്ട് തന്നെ എന്നത്തേയുംപ്പോലെ എടുത്ത് പൊക്കികയറ്റണം, അതിനാണ്. ഞാൻ നടന്ന് ചെന്ന് അവളുടെ ഒത്ത തുടകളിൽ കൈകൾ അമർത്തി പുണർന്ന് എടുത്ത് പൊക്കി.എൻ്റെ കൈപിടിക്കു മുകളിൽ അവളുടെ നിതംബഗേളങ്ങളുടെ കൊതിപ്പിക്കുന്ന കയറ്റം തുടങ്ങുന്നുണ്ട്. ഞാൻ  വളരെ കഷ്ടപ്പെട്ട് മനസ്സാന്നിദ്ധ്യത്തോടെ നിന്നു. അവൾ ജനൽപടികളിൽ ശക്തമായി പിടിമുറുക്കാൻ നോക്കുന്നുണ്ടു. അവളുടെ ആ പരാക്രമത്തിൽ ആഡംബരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇളംവയലറ്റു കോട്ടൻസാരി അൽപ്പം ഉലഞ്ഞ് നീങ്ങി, നിറഞ്ഞ് നിൽക്കുന്ന ചന്ദ്രികയിൽ എനിക്കു മുന്നിൽ അവളുടെ ഒതുങ്ങിയ ഉദരം അനാവൃതമായി. അതിലെ അളവൊത്ത കയറ്റിറക്കങ്ങളും, അരുമയായ പെക്കിൾചുഴിയും ബ്രഹ്മനെ പോലും പുളകം കൊള്ളിക്കാൻ പോന്നതായിരുന്നു.

 

അതിനു കീഴെ മദ്ധ്യത്തിൽ ഞൊറിഞ്ഞെടുത്തു കുത്തിയ മടിക്കുത്തിലോരത്ത്, നിലാവിൽ സ്വർണ്ണവർണ്ണത്തിലെന്തോ തിളങ്ങി. അത് ശരീരത്തോടേറെ ചേർന്ന് സാരിയുടെ അരികുകളിൽ കയറിയിറങ്ങി ആഴങ്ങളിൽ മുങ്ങിക്കിടക്കുന്നു. പൂർണ്ണ രൂപം കണ്ടില്ലെങ്കിലും എനിക്കു സംശയമില്ലാതെ പറയാൻ കഴിയും.

 

‘അരഞ്ഞാണം, മീനാക്ഷിയുടെ പൊന്നരഞ്ഞാണം’

 

എൻ്റെ തലക്കകത്ത് കൊള്ളിയാൻ മിന്നി, ഇത് ഇത്രയടുത്ത് കാണാൻ കഴിഞ്ഞ എൻ്റെ അഭിനിവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ലോഭത്തിൽ മുങ്ങിയ ആശയെ ആനപിടിച്ചാൽ പോലും കിട്ടില്ലല്ലോ.  സർപ്പിളത്തിലകപ്പെട്ട പോലെ മനസ്സ് ചുഴലി ചുഴലി ആ അരഞ്ഞാണത്തിൻ്റെ ഗുരുത്വാഗർഷണ ബലത്തിൽ മുഴുകിയതിലേക്ക് പതിച്ച് കൊണ്ടിരുന്നു. അവളുടെ ഗന്ധം, കാറ്റിൽ കരിന്നെച്ചി പൂത്തുലയുന്ന ഗന്ധം.

 

“എന്താ മാഷെ അവിടെ പരിപാടി” ( ഞാൻ മുകളിലേക്ക് നോക്കി, അവളുടെ മുഖത്ത് കുസൃതിയാണ് )

 

ഞാനൊന്ന് ഇളിച്ചു

 

“ ഇതിപ്പൊ ആദ്യം അല്ലല്ലോ, എന്തേ എൻ്റെ വയറിനോടൊരു കൊതി. വഷളൻ തന്നെ.”

Leave a Reply

Your email address will not be published. Required fields are marked *