അപ്പോഴാണ് പ്രെഡക്ഷൻ കണ്‌ട്രോളർ മണിവണ്ണൻ ഓടിവന്ന് പറയുന്നത്, തൃഗരാജൻ സാർ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേ ഉള്ളൂ അങ്ങോട്ടെക്കെന്ന്. എനിക്കത് രസമായി തോന്നിയില്ല. ആദ്യമായി മീനാക്ഷി ഞാൻ അഭിമുഖം എടുക്കുന്ന കാണാൻ വന്ന ദിവസം ഒരു കിളവനെ കിട്ടിയതിൽ എനിക്കൊരു ഈർഷ്യ തോന്നി. ഞാൻ മുഖം ചുളിച്ച് വേണ്ട എന്നു പറയാൻ പോകുമ്പോൾ ആണ് മീനക്ഷിയുടെ മുഖം ശ്രദ്ധിച്ചത്. അവൾ ആകംക്ഷയോടെ ഇരിപ്പാണ്.
“ ഉണ്ണിയേട്ടാ.., നടരാജനിലും, വെള്ളിവർണ്ണത്തേരിലും, പത്മദളത്തിലും എല്ലാം അഭിനയിച്ചിട്ടുള്ള ആ ത്യാഗരാജനാണോ ?” അവള് വളരെ സന്തോഷത്തിൽ ആണ് അത് ചോദിച്ചത്.
ഇതിൽ ഇത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു എന്നെനിക്ക് തോന്നി.
“ ആ അയാള് തന്നെ, മക്കള് നിർബന്ധിച്ചപ്പോൾ ഞാൻ ഒരു ദിവസംചെയ്യാം എന്ന് പറഞ്ഞിരുന്നു. പക്ഷെ അത് കാണാൻ അത്രരസം ഉണ്ടായിരിക്കുമെന്നു എനിക്ക് തോന്നുന്നില്ല. വയസ്സായ ആളുകളെല്ലെ, അവരൊക്കെ ഒത്തിരി സീരിയസ്സ് ആയിരിക്കും. ചിലപ്പോൾ നല്ലബോറും ആയിരിക്കും. നാളെയോ, മറ്റന്നാളോ ദിൽബറ് വരും നമുക്ക് അത് കാണാം. അവൻ നല്ല കമ്പനി ആണ്. ഇത് ഞാൻ മറ്റേതെങ്കിലും ദിവസം ചെയ്തേക്കാം.”
“ ഉണ്ണിയേട്ടൻ എന്നാ അന്ന് എന്നെയും കൊണ്ടു പോകുമോ, അദ്ദേഹത്തെ കാണാൻ. എനിക്ക് നല്ല ആഗ്രഹം ണ്‌ണ്ടായിരുന്നു. ഭയങ്കര ഇഷ്ടാ ചെറുപ്പം മുതലേ അദ്ദേഹത്തിൻ്റെ അഭിനയം. എല്ലാ പടങ്ങളും ഞാൻ ഒരുപാടു വട്ടം കണ്ടിട്ടുണ്ട്. ദിൽബറിനെ ഒന്നും എനിക്ക് കാണണ്ട, എന്നെ അദ്ദേഹത്തെ കാണാൻ പോകുമ്പോ കൊണ്ട് പോകോ….?”
മീനാക്ഷിക്കു ദിൽബറിനേക്കാൾ പ്രിയം, പഴയ നടൻ ത്യാഗരാജന്നോടാണെന്നത് എനിക് അതിശയോക്തി കലർന്ന പുതിയൊരറിവായിരുന്നു.
“എല്ലാം തയ്യാറാണ്, ഇന്ന് വേണമെങ്കിൽ ഇന്ന് ചെയ്തേക്കാം. ഞാൻ നിനക്കത് ബോറായാലോന്ന് വിചാരിച്ചാണ് വേണ്ടന്ന് വച്ചത്.”
“ അയ്യോ….. എൻ്റെ ഭാഗ്യത്തിനാണ് ഈ സമയത്ത് എനിക്ക് വരാൻ തോന്നിയത്. നമ്മുക്ക് ഇന്ന് തന്നെ പോകാം ഉണ്ണിയേട്ടാ, എന്നെയും കൊണ്ട് പോകോ….”
“ ഏയ്, ഇല്ല്യാ, പറ്റില്ല്യാ…..”