“ഞാ …… ഞാൻ പോട്ടെ…., ഇത് ക….കഴിച്ച് കിടന്നോ” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“മ്മ്….” കിതപ്പ് മാറാതെ അവൾ മൂളി.
എനിക്കവളെ ഇനിയും ചുംബിക്കണമെന്നുണ്ടായിരുന്നു. അത് ഒരിക്കലും അവസാനിക്കുന്നൊരു ആഗ്രഹമല്ലെന്ന് എനിക്ക് ഇതിനോടകം മനസ്സിലായിരുന്നു. ഈ ജീവിതാവസാനം വരെ അവളെ ചേർത്ത് പിടിച്ച് ചുംബിച്ചാലും അത് തീരുമെന്ന് തോന്നുന്നില്ല. ഞാൻ ബദ്ധപ്പെട്ടു എങ്ങിനെയൊക്കെയോ സൺഷേഡിലിറങ്ങി. അരക്കെട്ടിലൊരാളുടെ കെട്ടപ്പോഴും വിട്ടിരുന്നില്ല. ഉദ്ദീപനങ്ങളിൽ ഉണർന്ന് ചാഞ്ചാടി അവൻ വിട്ട് തരാൻ യാതൊരു ഭാവവുമില്ലാതെ അങ്ങനെ നിന്നു. ഞാൻ അവിടെ നിന്ന് കുറച്ചു വട്ടം ചാടി നോക്കി. അപ്പോഴേക്കും അവിടെ നിന്നു ഞാൻ എന്നു കോപ്രായമാണ് കാണിക്കുന്നതെന്ന് നോക്കാൻവന്ന മീനക്ഷിക്ക് എൻ്റെ കാട്ടികൂട്ടലുകൾ കണ്ടപ്പോൾ കാര്യം മനസ്സിലായി, അവൾ നാണിച്ചുകൊണ്ട് ചുണ്ടുകളിൽ വിരലുകൾ ചേർത്ത് ചിരിച്ചു പോയി. പരുഷനെ ഉണർത്താൻ കഴിയുന്നത്, അത് അടങ്ങാതെ ഇത്തരത്തിൽ നിലനിർത്താൻ കഴിയുന്നത്, സ്ത്രീ മനസ്സുകളിലെ പരമരഹസ്യമായ അഭിമാനഹേതുവായ ഒരുതരം സാഡിസമാണല്ലോ. മിണ്ടാതെ സഹിക്കുക തന്നെ. ഇതൊക്കെ കൊണ്ട് നടക്കുന്നവർക്കല്ലേ അതിൻ്റെ ബുദ്ധിമുട്ടറിയൂ. അടിവയറ്റിലെ അനുസരണ തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ മഹാനെയും കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ താഴേയിറങ്ങി. സൈക്കിളും എടുത്ത് പോകാൻ നേരം ഞാൻ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അവൾ എന്നത്തേതിലും സുന്ദരിയായിരിക്കുന്നു. മിഴികൾ ചിമ്മാതെ എന്നെയും നോക്കിയിരിക്കുന്നു.
ഈറനുണങ്ങാത്ത ആ കരിമിഴികളിൽ നിലാവ് ഊയലിട്ടു.
**************
ഓരോ ദിവസവും അവളെ മറക്കണമെന്നു കരുതിയാണ് ഉറക്കമെഴുന്നേൽക്കുന്നത്. അവൾ കൂടുതൽ കൂടുതൽ ആഴത്തിൽ പതിയാതെ, ഒരു ദിവസവും അവസാനിക്കുന്നുമില്ല എന്നതാണ് വാസ്തവം. എന്നിൽ നിന്നും അടർത്തിയെടുക്കാൻ കഴിയാതെ ഭാഗധേയം (destiny) തുടർന്നു കൊണ്ടേയിരിക്കുന്നു. തടുക്കാൻ കഴിയാത്ത ഈ പ്രഹേളിയിൽ ഞാനുഴറി.
സത്യം പറയാമല്ലോ, ഇന്നലെ മുതൽ വടിവെത്ത ആ ശരീരത്തോടും മോഹം തുടങ്ങിയിരിക്കുന്നു. കാമ, പ്രേമ, ലേഭങ്ങൾക്കിടയിൽ ഗതികിട്ടാത്തൊരു ആത്മാവായി ഞാനലഞ്ഞു.
കുനുമ്മേൽ കുരു എന്നോണം, സാധാരണയിൽ വിപരീതമായി അവളിന്ന് ഉച്ചക്കു ശേഷം ക്ലാസ്സും കട്ട് ചെയ്ത് ഇൻ്റർവ്യൂ കാണാൻ വന്നിരിക്കുന്നു. അന്നു ദിൽബറിൻ്റെ ഇൻ്റെർവ്യൂ ആയിരുന്നു പറഞ്ഞു വച്ചിരുന്നത്. കൊച്ചിന് സുഖമില്ലാത്തതു കൊണ്ട് അവനിന്നു എത്തിപ്പെടാൻ കഴിഞ്ഞില്ല. വിളിച്ച് മറ്റൊരു ദിവസത്തേക്കു മാറ്റി, അപ്പോഴാണ് അവളുടെ വരവ്. ദിൽബൻ ആയിരുണെങ്കിൽ അവൾക്ക് കാണാൻ രസം തോന്നിയേനെ.