തന്റെ ഏട്ടത്തി ഈ സൗന്ദര്യത്തിനു മുന്നിൽ ഒന്നുമല്ല.
പെട്ടെന്ന് കുളത്തിന്റെ വശത്തു നിന്നും ഒരു പട്ടി കുരച്ചു കൊണ്ട് ചാടി വന്നു.
“മായ മോളെ നീ ഈ പട്ടിയെ മിണ്ടാതാക്കിയേ, നമ്മളെ കണ്ടാൽ പോലും ഇത് കുര നിർത്തില്ല , വേണ്ടാ വേണ്ടാ എന്ന് പറഞ്ഞത് കേൾക്കാതെ കാശും കൊടുത്തു ഓരോന്നിനെ വാങ്ങി കൊണ്ട് വന്നിട്ടിപ്പോ”
മാഷ് കൃത്രിമ ദേഷ്യത്തോടെ പരാതി പറഞ്ഞു. എന്നാൽ അതിൽ പോലും ആ പെൺകുട്ടിയോട് ഒരു ലാളന മാധവന് അനുഭവപെട്ടു.
“ഷെറൂ സയലൻസ് ” മായേച്ചി ഉച്ചതിൽ പറഞ്ഞു. അതോടെ നായ കുര നിർത്തി.
“നിങ്ങൾ വാ , അത് നമ്മളോട് പോലും ഇണങ്ങിയിട്ടില്ല, കാര്യാക്കണ്ട”. സരസ്വതി ടീച്ചർ അവരെ ക്ഷണിച്ചു.
ഏട്ടത്തിയമ്മയോടു കുശല പ്രശ്നത്തിന് ശേഷം രാവുണ്ണി മാസ്റ്റർ മാധവനെ പറ്റി ചോദിച്ചു.
“ഊം ഇതാരാ”
“ഭർത്താവിന്റെ അനിയൻ ആണ് ”
“എന്ത് ചെയ്യുന്നു ”
മാധവനോടാണ് ചോദ്യം
“പ്രീ ഡിഗ്രിക്ക് പഠിക്കുന്നു” ഏട്ടത്തി ‘അമ്മ ഇടയ്ക്കു കേറി പറഞ്ഞു
“ഏതു ഗ്രൂപ് ”
“ഫസ്റ്റ് ”
“അയ് യ് അവനോടു ചോദിക്കുമ്പോ നീയാ പറയാ, അവനു പറയാൻ നാവില്ലെ”
“ഏട്ടത്തിയെ പറ്റി മാഷ് ചോദിച്ചാൽ ഞാൻ ഇനി മറുപടി പറയാം മാഷേ ”
മാധവന്റെ മറുപടി അവിടെ ചെറിയ ചിരി പടർത്തി.
“ശരി ശരി, അപ്പൊ നമ്മൾ ഒന്ന് അമ്പലത്തിലേക്ക് ഇറങ്ങുവാരുന്നു. കൂട്ടുകാരി വന്ന സ്ഥിതിക് മായ മോൾ എന്താ പരിപാടി. കുറെ കുശലം പറയാനുണ്ടാകും അല്ലെ. ഇനി അമ്പലത്തിലേക്കില്ലലോ ”
മായ ചിരിച്ചു കൊണ്ട് തലയാട്ടി. എന്ത് ഭംഗിയുള്ള ചിരി
” ആ , പ്രീ ഡിഗ്രിക്കാരൻ പോയേക്കരുത് , നമ്മൾ ഇച്ചിരി വൈകും, എന്നിട്ടു ഇന്നിവിടെ കൂടിയേക്കാം,
കല്യാണത്തിന് മുന്നേ ഇവൾ വല്ലപോഴും ഇവിടെ വന്നു ഉറങ്ങാറുണ്ട്. രാവിലെ പോയാൽ മതി . എന്തെ ”
“ആയിക്കോട്ടെ” ഏട്ടത്തി എന്തേലും പറയുന്നതിന് മുന്നേ മാധവൻ പറഞ്ഞു.
എത്ര നേരം ഈ സൗന്ദര്യ ധാമത്തിന്റെ അടുത്ത് നില്ക്കാൻ പറ്റുമോ എന്നത് മാത്രമാണ് മാധവന്റെ ചിന്തയിൽ ഉണ്ടായിരുന്നത്.