ഉച്ചയായപ്പോൾ ഏട്ടത്തി മാധവനെ വിളിച്ചു.
“എടാ വാ ഒരിടം വരെ പോകാം ”
വീട്ടിൽ വെച്ച് മാധവനെ പേര് മാത്രം വിളിച്ചു കൊണ്ടിരുന്ന ഏടത്തിയുടെ എടാ വിളി അവനു അത്ര രസിച്ചില്ല.
രണ്ടു പേരും കൂടി നടന്നു , ഒരു ചെറിയ വള്ളത്തിൽ കയറി. അവിടെ ചുറ്റുവട്ടം ഉള്ള കുറച്ചു വീട്ടുകാർ ഉപയോഗിക്കുന്ന വള്ളം ആണ്. അതിൽ കേറി പുഴയുടെ സൈഡിലൂടെ പോയി, അപ്പോൾ മാധവൻ കണ്ടു ഉയർന്നു നിൽക്കുന്ന ഒരു വീട്.
“അതാരുടെ വീടാണ്”
“എന്റെ കൂട്ടുകാരി മായയുടെ”
“ഓഹോ, പിന്നെ വേറെ ആരൊക്കെ ഉണ്ട് , ചുമ്മാ കുശലത്തിനു മാധവൻ ചോദിച്ചു”
“അവളുടെ വളർത്തച്ഛനും വളർത്തമ്മയും, അതായതു രാവുണ്ണി മാസ്റ്ററും സരസ്വതി ‘അമ്മ ടീച്ചറും.”
ഏട്ടത്തി തന്നെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു ” ദേ അവിടെ ചെന്ന് ബഹുമാനത്തോടെ നിൽക്കണം, രണ്ടു പേരും റിട്ടയർ ആയ അധ്യാപകരാണ്, നീ നാലാം ക്‌ളാസിൽ പഠിപ്പു നിർത്തിയത് കൊണ്ട് പറഞ്ഞതാ ”
ഏട്ടനോടുള്ള ദേഷ്യം തന്നോടാണ് ഏട്ടത്തി തീർക്കുന്നത് എന്ന് മാധവന് തോന്നി.
തോണി വീടിനു അടുപ്പിക്കാൻ നോക്കുമ്പോൾ ദൂരെ നിന്ന് തന്നെ മനോഹരമായ ശബ്ദത്തിൽ ഒരു പാട്ട് കേട്ടു.
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ ആയർപ്പെൺ കിടാവേ നിൻ പാൽക്കുടം- തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ
വല്ലാത്ത വശ്യത ഉള്ള ശബ്ദം , വീട്ടിലേക്കുള്ള കൽപ്പടവുകൾ കയറി മാധവനും ഏട്ടത്തി അമ്മയും മുകളിൽ എത്തിയപ്പോൾ , രാവുണ്ണി മാഷും സരസ്വതി ടീച്ചറും ആ പാട്ട് ആസ്വദിച്ചു ഇരിക്കുകയാണ്.
പാടുന്ന ആളെ നോക്കിയ മാധവന് കണ്ണെടുക്കാൻ തോന്നിയില്ല.
[img]https://ibb.co/K0j3p1P[/img]
മഞ്ഞ പട്ടു പാവാടയും ഉടുപ്പും ധരിച്ച ഒരു സുന്ദരി , അല്ല അപ്സരസ്സ് എന്ന് തന്നെ പറയാം. വെളുത്ത മുഖം, വലിയ കണ്ണുകൾ , വിടർന്ന ചുണ്ടുകൾ , ഇത് വരെ ഇത്രേം ഭംഗി ഉള്ള ഒരു മുഖം മാധവൻ കണ്ടിട്ടില്ല. ഉടുപ്പിൽ നിറഞ്ഞു നിക്കുന്ന പാൽക്കുടം തുളുമ്പും എന്ന് തോന്നിപ്പിക്കുന്ന മാറിടം, സ്ലിം ബ്യൂട്ടി അല്ല, അത്യാവശ്യത്തിനു മാത്രം വണ്ണം, ഒട്ടും കുറവോ കൂടുതലോ ഇല്ല.