“” അങ്ങനെ ഒന്നുമില്ലെടി എന്റെ പെണ്ണെ… വല്ലപ്പോഴും ഇവിടെ ഇരിക്കുമ്പോ മാത്രം.. അല്ലാതെ അയ്യേ… ”
എന്നുപറഞ്ഞു അവളെ വക വൈകാതെ ഒരു പുക എടുത്തതെ എന്റെ മുഖത്തേക്ക് തണുത്ത എന്തോ വന്നു വീണത് ഞാൻ അറിഞ്ഞു നാവ് കൊണ്ട് രുചിച്ചു നോക്കിയപ്പോ ഹായ് നല്ല മധുരം… അയ്യോ ഇത് അവൽ മിൽക്കല്ലേ ഇതെങ്ങനെ ഇവിടെ…
“” നീ ഇതൊന്നാ ആമി ഈ കാണിക്കുന്നേ,, ഏഹ് ആളുകളുടെ മുന്നിൽ നാണംകെടുത്താനായിട്ട് ഓരോന്നുങ്ങൾ… ശേ… “”
വന്നു വീണ തണുപ്പിന്റെ പ്രശ്നം അല്ലായിരുന്നു എനിക്ക് മറ്റുള്ളവർ അത് കണ്ട് ചിരിക്കുന്നതാ അതിന്റെ കലിയിൽ എന്തൊക്കെയോ വിളിച്ചു പറഞ്ഞതും പെണ്ണ് വായും പൊത്തി ഒറ്റ ഒട്ടമായിരുന്നു..മാഗി എനെയൊന്ന് നോക്കി അവളുടെ പുറകെ ചെന്നപ്പോ എനിക്ക് സമാധാനം ആയി ഇല്ലേൽ ആ പെണ്ണ് കാല് തെറ്റി വല്ല കായലിലും വീഴും…
ഗോപേട്ടന്റെ കടയിൽ നിന്നും ഒരുകുപ്പി വെള്ളം വാങ്ങിയാപ്പോ പുള്ളിക് ആരാണ് എന്നു അറിയണം ഭാര്യ ആണെന്നും പറഞ്ഞു മറുപടി കേൾക്കാതെ കുപ്പിയും ആയി ഞാൻ മുലയിൽ പോയി മുഖവും ഷർട്ടും കഴുകി.. ആഡ് ഒക്കെ ചെയുന്നതിനാലും അത്യാവശ്യം പബ്ലിക് ഫേസ് ഉള്ളതുകൊണ്ടും ഞാൻ കുടുതൽ അവിടെ നിന്ന് ചികയാതെ നേരെ അവരുടെ അടുത്തേക്ക് നടന്ന്. പോകും വഴിയിൽ പഞ്ഞി മിട്ടായി വിൽക്കുന്ന പയ്യനെ കണ്ടപ്പോ അഞ്ചു പറഞ്ഞ ഒരു കാര്യമോർമ വന്നത്..
“” ചേച്ചിക്ക് പഞ്ഞിമിട്ടായിന്നു പറഞ്ഞ ജീവനാ.. “”
പിന്നൊന്നും നോക്കില്ല അത് ഫുൾ അങ്ങ് വാങ്ങിച്ച്.. അഹകാരം ഒന്നുമില്ലാട്ടോ ഒന്നിന് പത്തുരൂപ അപ്പോ ഞാൻ നോക്കിയപ്പോ പിണക്കം മാറ്റാൻ ഇതിലും വില കുറഞ്ഞ പരിഹാരം ഞാൻ കണ്ടില്ല. അങ്ങനെ അതും വാങ്ങി അവരെ തപ്പി നടക്കുമ്പോളാണ് ഒരു മൂലയിൽ ഇരുന്ന് കരയുന്ന അവളേം അശ്വസിപ്പിക്കുന്ന മാഗിയെയും കാണുന്നത്