“” എടി ബുദ്ധുസ്സേ…. അവൻ വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗ് വെച്ചാ ഇത്രേം നേരം ഇവിടെ ബാലെ നടത്തിയേ.. അതുകേട്ടു കരയാൻ വേറൊരു മണ്ടിയും.. “”
“” ആണോയേട്ടാ… അല്ലാതെ ഒന്നും മനസ്സിൽ വെച്ചുപറഞ്ഞതല്ല… “”
അല്ലെന്നു പറഞ്ഞപ്പോ ആ മുഖമൊന്ന് കാണണം ഹൊ.. ഇങ്ങനെ ഒന്ന് എന്നും പറഞ്ഞു മാഗ്ഗി വെളിയിലേക്ക് ഇറങ്ങി ഒപ്പം ഞങ്ങളും, പുറത്തൂടെ കാഴ്ചകൾ കണ്ട് എന്റെ കൈയിൽ കൈകോർത്തു നടക്കുന്ന പെണ്ണിന്റെ സന്തോഷം എന്നെ ആ കൈകളിൽ അറിയിച്ചു
“” ഹാ വാ നമ്മക്ക് മൂന്ന് അവൽ മിൽക്കടിക്കാം.. “”
മാഗ്ഗി എന്റെ കൈയും പിടിച്ചു വലിച്ചുനടക്കുമ്പോൾ ആമിയും വെള്ളത്തിൽ കല്ലെറിയുമ്പോൾ ഓളം വെട്ടുന്ന പോലെ യാതൃശ്ശികമായി എന്റെ ഒപ്പം വന്നു…
“” ഹാ മോനോ… എവിടായിരുന്നു കുറെയായല്ലോ കണ്ടിട്ട് മോളേം കാണാനില്ലായിരുന്നു.. “”
കടയിലെ ഗോപലേട്ടൻ ആണ് ഞങ്ങൾ ഇവിടുന്നാണ് കുടിക്കാൻ ഒക്കെ വാങ്ങുന്നെ.. കാണാത്തതു കൊണ്ട് തിരക്കിയതാവും, പുള്ളിയോട് ഓരോന്ന് പറഞ്ഞങ്ങ് നിന്ന്
“” ദാ… “”
അവർക്ക് രണ്ടാൾക്കും മിൽക്ക് കൊടുത്ത് എനിക്ക് തന്നത് അവൽ മിൽക്ക് വിത്ത് ഗോൾഡും ആണ് എന്റെ ഒരു പതിവാണ് ഇത് ഇവിടെ വന്നാൽ ഒരു വലി ഉള്ളതാണ്.. എന്നാൽ ഇപ്പോ അവളത് കണ്ടാൽ എന്റെ പല പതിവുകളും ഇല്ലാതാകും ഉറപ്പ്
ഞാൻ തലചരിച്ചു ആമിയെ നോക്കി
സബാഷ്… എന്നെ നോക്കി നിൽപ്പുണ്ട് അത് കണ്ടിട്ട് മാഗി ചിരിച്ചുകൊണ്ട് അടുത്തിരുന്ന ഒരു ബെഞ്ചിലേക്ക് ഇരുപ്പുറപ്പിച്ചു
“” അപ്പൊ ഇതുമുണ്ടോ… “”
ഒരുകൈയിൽ മിൽക്കും മറുകൈ അവളുടെ ഇടുപ്പിലും കുത്തി നിന്ന് എന്നെനോക്കി കണ്ണുരുട്ടുന്ന അവളെ ഞാൻ ഒന്ന് നോക്കി ചിരിച്ചു സിഗരറ്റ് കടയിലെ ലമ്പിൽ കത്തിച്ചു മാഗിയുടെ അടുത്തേക്ക് നടന്ന്