എന്ന് പറഞ്ഞതും ചെറുതായി കണ്ണുനിറച്ച അവൾ മനസ്സറിഞ്ഞൊന്നു ചിരിച്ചു. നൂറ് പൂനിലാവ് ഉദിച്ച ശോഭയായിരുന്നു അവളിൽ.. എന്നാൽ ഞാൻ അല്പം കനത്തിൽ നിന്നു അതുകണ്ടാവണം അവളുടെ മുഖത്തെ ചിരി അങ്ങ് മഞ്ഞു
“” നിന്റെ മോന്ത എന്താടാ കോപ്പേ ഇങ്ങനെ ഇരിക്കണേ.. നിന്റെ ആരേലും ആരോടെങ്കിലും കൂടെ പോയോ,… “”
“” അതൊന്നുമില്ലെടി, ഇത്രെയും ആയിട്ടും എന്തിനെന്നോട് ആ കള്ളം പറഞ്ഞതിനുള്ള കാരണം അവൾ പറഞ്ഞിട്ടില്ല… “”
അങ്ങനെ ഞാൻ പറഞ്ഞപ്പോ പെണ്ണ് വീണ്ടും കണ്ണ് നിറക്കുന്നുണ്ട്
“” അഹ് നീ ഇതെന്തോന്നാ കണക്ക് പറയണപോലെ… അവൾക്കൊരു അബദ്ധം പറ്റിപോയി നീ അത് വിട്… “”
“”” ഇല്ല മാഗി…ഇല്ല… എന്റേൽ ഒരു കണക്കും ഇല്ല.., എന്റെ അധ്വാനത്തിന് കണക്കില്ല എന്റെ ജീവിതത്തിന് കണക്കില്ല… പക്ഷെ ഞാൻ സ്നേഹിച്ചതിനു കണക്കുണ്ട്.. എന്റൽ അല്ല ഈശ്വരന്റെല്..അതൊന്നും കാണാനുള്ള കഴിവൊന്നും നിങ്ങൾക്കില്ല.. “”
പറഞ്ഞുതീരലും അർതലച്ചു കൊണ്ട് പെണ്ണ് ഓടിവന്നെന്റെ കാലിൽ വീണു. ഒന്ന് കളിപ്പിക്കണമെന്നേ ഞാൻ കരുതിയുള്ളു ഇവളിത് ഇത്രയും സീരിയസ് ആകുമെന്ന് കരുതിയില്ല,
“” എന്നോട് പൊറുക്കണമേട്ടാ… അറിഞ്ഞോ.. അറിഞ്ഞോണ്ടല്ല എല്ലാരും പറ… പറഞ്ഞ പറഞ്ഞപ്പോ കെട്ടുന്നേ ഉള്ളൂ.. അല്ലാതെ സ്നേഹിക്കുന്നില്ല എന്നൊന്നും പറയല്ലേ.എന്റെ ചങ്കുപൊട്ടിപ്പോവാ.. എന്റെ പ്രാണനെക്കാളേറെ ഞാൻ സ്നേഹിക്കുണ്ട്… എന്നെ വെറുക്കല്ലേ., എന്നെ ഉപേക്ഷിക്കല്ലേ… “”
ബാക്കിയൊന്നും പറയാൻ അതിന് കഴിഞ്ഞില്ല, എന്റെ കാലിൽ കെട്ടിപിടിച്ചു എണ്ണിപെറുക്കി ഓരോ തെറ്റുകൾ പറയുമ്പോളും അവൾ എന്നെ എന്തോരം ഈ ചുരുങ്ങിയ കാലയളവിൽ സ്നേഹിക്കുന്നുണ്ട് എന്നെനിക് മനസിലായി, ഇതുവരെ കാണാത്ത ഒരു ഭാവത്തിലായിരുന്നു മാഗി. അവളുടെം കണ്ണുകൾ നിറഞ്ഞിരുന്നു.. എന്റെ പെണ്ണിന്റ വാക്കുകൾ അവളേം വേദനിപ്പിച്ചു കാണാം, എന്നാൽ എനിക്കുമാത്രം ഒരനക്കവും ഇല്ല ചത്ത ശവത്തെപോലെ നിൽക്കനെ എനിക്ക് കഴിഞ്ഞുള്ളു ഈ പാവത്തിനെ വിഷമിപ്പിച്ചതിനു.. ഇനിയൊരിക്കലും കരയിക്കില്ല എന്ന് ഞാൻ വാക്കുകൊടുത്തല്ലേ… ഓടിവന്നു ആമിയെ പിടിച്ചവൾ എണ്ണിപ്പിക്കാൻ നോക്കുന്നുണ്ട്