“” അല്ല അതിരിക്കട്ടെ നിങ്ങള് വല്ലതും കഴിച്ചായിരുന്നോ… “”
അതിന് ഞങ്ങൾ രണ്ടാളും ഒന്നിച്ചു ഇല്ലന്ന് തലയിട്ടിയപ്പോ.
“” എടാ നി ഈ കൊച്ചിന് ഒന്നും വാങ്ങിച്ച് കൊടുത്തില്ലേ… പോട്ടെ ചേച്ചി വാങ്ങി തരാട്ടോ.
ഓഫീസിലെ മീൽസ് കഴിച്ചു കഴിച്ചു മടുത്തു… ഇവൻ ഇവിടുന്നു പോയതിൽ പിന്നെ നല്ലതൊന്നും വായിൽ വെച്ച് കൂട്ടാൻ പറ്റിട്ടില്ല..””
എന്ന് പറഞ്ഞവളെ കൊണ്ട് റൂമിലേക്ക് നടക്കുകയാണ് അവൾ ചെയ്തത് പോകുന്ന പൊക്കിൽ എന്തൊക്കയോ ചോദിക്കുന്നുമുണ്ട്.. ഇനി എന്നെയവൾ വല്ല ഷെഫ് ആയിട്ടുമാണോ കണ്ടിരുന്നേ….ഞാനും പോയി ഒന്ന് ഫ്രഷ് ആയി, ഇതിനിടക്ക് അമ്മയെ വിളിച്ചു സുഖമായി എത്തി എന്നും പറഞ്ഞു.. തിരിച്ചു ഇറങ്ങുമ്പോൾ കാണുന്നത് രണ്ടും കൂടെ ഇരുന്ന് ചിരിക്കുന്നതാണ് , അതെന്നെ തേല്ലോന്ന് അമ്പരപ്പിച്ചു . മാഗി അങ്ങനെ എല്ലാരുമായി കമ്പനി ആകുന്ന ടൈപ് അല്ലെ. എന്നാൽ ആമിയെ അങ്ങ് പിടിച്ച മട്ടാണ്..
“” എടാ ഇവളെ ഇനി പഠിക്കാൻ വിടുന്നുണ്ടോ… എല്ലാമിവള് പറഞ്ഞു നിന്നോട് പഠിപ്പിന്റെ കാര്യത്തിൽ കള്ളംപറയണ്ട വന്നതും എല്ലാം.. പഠിച്ച പെണ്ണാണെന്ന് കണ്ടാൽ അഹങ്കാരിയായി കാണും എന്നൊക്കെ കുടുംബക്കാർ പറഞ്ഞപ്പോ പറ്റിപോയതാടാ അതോർത്തു ഒരുപാട് വിഷമിച്ചു എന്റെ മോള്.. “”
എന്റെ മുന്നിൽ നിൽക്കുന്ന മാഗിയാണ് അത് പറഞ്ഞതെങ്കിലും ആ പറച്ചില് അവളുടെയല്ല എന്നെനിക്ക് മനസിലായി അത് മാഗിയുടെ പുറകിൽ നിൽക്കുന്ന അവളെ ഒന്ന് നോക്കിയാണ് ഞാൻ മറുപടി കൊടുത്തത്..
“” ഹമ് ഞാൻ നമ്മടെ സെക്രട്ടറി രേഖുരാമൻ ചേട്ടനെ വിളിച്ചു പറഞ്ഞു ഒരു സീറ്റ് ശെരിയാക്കിട്ടുണ്ടെടി.. ഇവള് ഒന്നും പറഞ്ഞില്ലേ… അഹ് നമ്മടെ ×××××××× കോളേജിൽ.. “”
“” ഹമ്പോ… അത് വലിയ ഒരു കോളേജ് അല്ലെ… ഹോ പെണ്ണ് കോളടിച്ചല്ലോ… അപ്പൊ ഇനി പനിയൊക്കെ വന്നാൽ പുറത്തുന്നൊരു ഡോക്ടറെ വിളിക്കണ്ട ഇവിടെ ചികിത്സ ഫ്രീയാണല്ലോ… “””