“” ദേ മാറി നിന്നാൽ നിനക്ക് കൊള്ളാം ഇല്ലേൽ ഇതിന്റെ ബാക്കി നിനോടായിരിക്കും ഞാൻ തീർക്കുക… “”
എന്ന് ആമിയെ നോക്കി കുറച്ച് കനത്തിൽ തന്നെ മാഗ്ഗി പറഞ്ഞതും പിടിച്ചുമാറ്റാനായി മുന്നോട്ടാഞ്ഞ അവളുടെ കാലുകൾ പിന്നീട് പുറകോട്ട് പോകുന്നത് കണ്ടപ്പോ ഞാൻ ആമിയെ നോക്കി. നിങ്ങള് തല്ലിയോ കൊന്നോ തീർത്തോ ഞാൻ ഈ നാട്ടുകാരനല്ല എന്നൊരു ഭാവവും തന്ന് അവൾ അടുക്കളയിലേക്ക് പോയി…
സ്വന്തം ഭർത്താവിനെ പട്ടിയെ തല്ലുന്ന പോലെ തല്ലുന്ന കണ്ടിട്ടും ഒന്ന് നോക്കാതെ പോകുന്ന കണ്ടില്ലേ യൂദാസ്സ്…
“” സർപ്രൈസ് അല്ലേടാ.,
കൊള്ളടാ നിഴലുപോലെ നടന്നിട്ടും എന്നോട് ഒരു വാക്ക്.. നിന്റെ കല്യാണം കാണണമെന്ന് എനിക്കുമുണ്ടക്കില്ലേ ആഗ്രഹം… “”
പിന്നെ… എന്റെ കല്യാണം ഒന്ന് നേരെ ചൊവ്വേ എനിക്ക് കാണാൻ പറ്റില്ല പിന്നാ ഇവൾക്ക്.. അങ്ങനെ പറഞ്ഞ് അവൾ ഒന്ന് ആയഞ്ഞ തക്കം ഞാൻ നടന്നതും അവിടെ ഉണ്ടായതുമായ എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞ്.. അങ്ങനെ അതോർത്തു അവൾ എന്റെ തോളിൽ ചാരി ഇരുന്ന് ആലോചിക്കുമ്പോൾ അങ്ങോട്ടേക്ക് ആമി ഒരു ട്രെ യിൽ കാപ്പിയും ആയി വന്നു.. ചിരിച്ചുകൊണ്ട് മാഗിക്ക് നേരെ നീട്ടിയ കാപ്പി അവളെ ഒന്ന് നോക്കുക പോലുമില്ലാതെ അവൾ എടുത്തു കുടിച്ചപ്പോ ആമിയുടെ മുഖം അല്പം വീർത്തോ .
“” നിന്റെ പേരെന്നാ…??
കാര്യങ്ങൾ ഒക്കെ ഇവൻ പറഞ്ഞു അതുകൊണ്ട്…. അതുകൊണ്ടുമാത്രം രണ്ടിനേം ഞാൻ ഒന്നും ചെയ്യുന്നില്ല.. “”
ഒരു താക്കിത് പോലെ പറഞ്ഞതും ആമി ചെറുപേടിയോടെ തന്നെ പേര് പറഞ്ഞു.. അവളുടെ സ്വഭാവം ഏകദേശം അവൾക് മനസ്സിലായി കാണും..
“” അല്ല നി ഇന്ന് ഓഫീസിൽ പോയില്ലേ.. “”
ഓഫീസ് കഴിയാൻ ഇനിയും ടൈം ഉണ്ടെന്ന് മനസിലായപ്പോ ഞാൻ അവളോട് തിരക്കി.. അതിനവൾ ഞാൻ വന്നെന്നും പറഞ്ഞു ഹാഫ് ഡേ ലീവ് എടുത്തു വന്നതാണെന്ന് പറഞ്ഞു..