അങ്ങനെ കുറച്ച് കഴിഞ്ഞു കറന്റ് ഒക്കെ വന്നു .. ഫുഡും കഴിച്ചു അങ്ങനെ മാഗി അവളുടെ ഫ്ലാറ്റിലേക്ക് പോയി.. ഞങ്ങൾ കിടക്കാനും..
©©®®©©
“” ഏട്ടാ… “”
“” എന്തോ… “”
അവളുടെ അതെ ടോണിൽ ഞാൻ തിരിച്ചു വിളിച്ചതും പെണ്ണ് എന്റെ നെഞ്ചിലേക്ക് കേറി കിടന്നു.
“” നമ്മക്കൊന്ന് പുറത്ത് പോയാലോ മ്… “”
“” ഇപ്പോളോ… നി കിടന്നുറങ്ങാൻ നോക്ക് പെണ്ണെ… “”
“” ഏട്ടാ ഏട്ടാ പ്ലീസ് ഏട്ടാ… “”
“” ഈ പെണ്ണ്… എണ്ണിക്ക് വാ റെഡിയാവ്… “”
ഞാൻ ബെഡ്ഷീറ് മാറ്റി പതിയെ ബെഡിൽ നിന്നുനിറങ്ങി
©©©©
“” എന്ത് രരസമാ അല്ലെയേട്ടാ … ഹോ നിക്ക് തണുക്കുന്നു… “”
“” എടി അടങ്ങി ഇരിക്കാൻ… വീഴുന്നു… “”
“” ദേ… തട്ടുകട… നിർത്ത് നിർത്ത്… “”
ഞാൻ വണ്ടി സൈടാക്കി.. ഞങ്ങൾ രണ്ടാളും ഫുഡും കഴിച്ചു തിരിച്ചു
പോകുന്ന പൊക്കിലും പെണ്ണ് ഇക്കിളിയും ഓരോ കുറുമ്പും കാട്ടിക്കൊണ്ടിരുന്നു..
എന്തോ ഒന്ന് വണ്ടിയിൽ ഇടിക്കുന്നത് ഞാൻ കണ്ടു കണ്ണിൽ ഇരുട്ട്.. എന്തുപറ്റിയെന്ന് എനിക്ക് കുറച്ചതികനേരം വേണ്ടിവന്നു മനസിലാക്കിഎടുക്കാൻ, ബലമായി അടഞ്ഞു പോകുന്ന കണ്ണിനെ വലിച്ചു തുറക്കുമ്പോൾ ദൂരെ എന്തോ ഒന്ന് കണ്ണ് നേർരേഖയിൽ നില്കുന്നില്ല.. ഒരു നിമിഷം എന്റെ തലയിൽ ഒരു മരവിപ്പ് ദൈവമേ… എന്റെ ആമി… അവൾ
ഞാൻ ശരീരം വീട്ടിവിറച്ചു… അതെന്റെ ആമി ആകരുതേ എന്നോർത്തു പോയി ഞാൻ ചോര ഒലിക്കുന്ന മുഖത്തോടെ ഞാൻ അങ്ങോട്ടേക്ക് ഓടുമ്പോൾ എന്റെ വേഗത കുടിയിരുന്നു.. അവളെ വാരി എന്റെ മടിയിൽ കിടത്തുമ്പോളും ആ മുഖം എനിക്ക് വ്യക്തമല്ലായിരുന്നു..
പിന്നെ പെട്ടെന്ന് ഒരു ഞെട്ടൽ എന്റെ ഉള്ളിലേക്ക് ഊർന്നു വീണു…