മാഗി കൈയടിച്ചപ്പോൾ ആണ് ഞാൻ നേരെ നോക്കുന്നത്.. ഹൊ പണ്ടാരം ശ്വാസം മുട്ടി ചത്തേനെ… ആമിക്ക് ഒരനക്കവും ഇല്ല ഇവളും ചത്തോ
“” എടി നോക്കി നില്കാതെ കേട്ടിപിടിച്ചൊരു ഉമ്മകൊടുകേടി നിന്റെ കെട്ടിയോന്. “”
അവളുടെ തോളിന് പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞപ്പോ പെണ്ണ് മുട്ടേകുത്തി എന്റെ കവിളിൽ ഒരു ഉമ്മാക്കൂടെ തന്ന് നാണിച്ചു പിന്നോക്കം വലിയുന്നവളെ നോക്കി ഒന്ന് കണ്ണിറുക്കാനും ഞാൻ മാറന്നില്ല
“” ഏട്ടൻ ഇങ്ങനെ പടിവായിരുന്നോ… ദേ കണ്ടോ എനിക്ക് ആകെ കുളിരു കോരിട്ട്… എനിക്ക് എന്തൊക്കെയോ തോന്നുവാ… “”
അതിന് ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ വെച്ച്
” ആഹ്ഹ് മതി മതി കുറെയായി… പാവം ഞാൻ എന്തെല്ലാം സഹിക്കണം… “”
“” നിനക്ക് നിന്റെ ഫ്ലാറ്റിൽ പൊക്കുടേ .. ഇതൊന്നും കാണണ്ടല്ലോ… “”
പിന്നെ അവൾ ഒന്നും മിണ്ടില്ല എനിക്കെട്ട് ഒരു കുത്തും തന്ന് എണ്ണിറ്റവാളേ ആമി പിടിച്ചിരുത്തി
“” കണ്ടോടാ എന്റെ കൊച്ചിനെനോടുള്ള സ്നേഹം… സഹദേവാ തലമാറന്നെണ്ണ തേക്കരുത്… “”
ഒരു ചിരിയോടെ സി ഐ ഡി മൂസയിലെ കൊച്ചുണ്ണിയുടെ ഡയലോഗ്ന് ഞങ്ങൾ ചിരിച്ചു അപ്പോളും ഒന്നും മനസിലാകാതെ ഞങ്ങളെ നോക്കുന്ന അവളോട് ഞാൻ….
“” എന്റെ പൊന്നെ അവളൊരു സിനിമ ഡയലോഗ് പറഞ്ഞതാ… “‘
അതിനും ചിരി..
“” അഹ് പിന്നെ നിന്നോട് ഒരു കാര്യം പറയാൻ മറന്ന്.. “”
മ്മ്
അതെയിരിപ്പ് ഇരിക്കുമ്പോൾ മാഗി ഒന്ന് നിവർന്നിരുന്നു,, ഉടനെ അവളുടെ ഫോൺ ബെല്ലടിച്ചു ഇപ്പോ വരാമെന്നും പറഞ്ഞു അവൾ വെളിയിലേക്ക് ഇറങ്ങി
“” ഏട്ടാ ഏട്ടന് എത്രനാളായി മാഗിയേച്ചിയെ അറിയാം… “”