നാമം ഇല്ലാത്തവൾ 4 [വേടൻ]

Posted by

 

എന്ന് ആത്മാഗതം പറഞ്ഞപ്പോ ഞാൻ നീ മര്യാദക് നിന്നെ ചേർത്ത കോഴ്സ് ജയിച്ചാ മതി വേറെ ഒന്നും വേണ്ടന്ന് പറഞ്ഞപ്പോ പെണ്ണ് വീണ്ടും ചമ്മി..

 

അങ്ങനെ ഫ്ലാറ്റിൽ ഇരിക്കുമ്പോൾ മാഗ്ഗിയുമവിടെ ഉണ്ട് അവൾ കുറച്ച് കഴിഞ്ഞേ പോകുന്നുള്ളൂ എന്ന് പറച്ചില് കേട്ടാൽ തോന്നും അഞ്ചു കിലോമീറ്റർ അപ്പുറത്താ ഫ്ലാറ്റ് എന്ന് ഓപ്പോസിറ്റ് ആണ് അവളുടെ ഫ്ലാറ്റ്

 

 

 

©©©©©

 

“” അതെ…. “”

 

 

സോഫയിൽ ഇരിക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി, എന്താ എന്ന് ചോദിച്ചതും അവൾ എന്റെ അടുത്തായി വന്നു സോഫയിൽ ചമ്രം പടിഞ്ഞിരുന്നു

 

 

“” അതേ… “”

 

 

“” മ്മ്. “”

 

“” അതേയ്… “”

 

 

“” മ്മ്മ് “”

 

“”അതിയേട്ടാ…””

 

 

“” അഹ് നി കാര്യം പറയെടി പൊന്നെ. “”

.

 

“” നാളെ നമ്മക്ക്…. ഒന്നമ്പലത്തിൽ പോയാലോ… വരോ.. “”

 

 

 

“” ഇതിനാണോ.. പോയേക്കാം നാളെ കഴിഞ്ഞു തൊട്ട് എനിക്ക് ജോലിയിൽ കേറണം ഇപ്പോ തന്നെ കുറെ ലീവ് ആയി പിന്നെ നിനക്കും ക്ലാസ്സൊക്കെ തുടങ്ങുവല്ലേ… “”

 

 

“” മ് അതാ എനിക്ക് പേടി.. എനിക്ക് ഡോക്ടർ ഒന്നും അവണോന്നില്ല യേട്ടാ, എനിക്ക് ഇങ്ങനെ ഏട്ടനേം നോക്കി ഇങ്ങനെ പോയാൽ മതി.. “”

 

 

“” ദേ പെണ്ണെ ഒറ്റ കുത്ത് തന്നാലുണ്ടല്ലോ..

മര്യാദക് നല്ലോണം പഠിച്ചോ… പിന്നെ നിന്റെ അനിയത്തിയോടും ഇത് തന്നെ പറഞ്ഞേര് ഇല്ലെലാ കാണാൻ പോകുന്നെ… “”

 

 

 

“” എന്റെ പൊന്നെ ഞാൻ പഠിച്ചോളാമേ…

ഹാ പിണങ്ങിയോ എന്റെ ചെക്കൻ,, ദേ നോകിയെ.. അഹ് നോക്കന്നു..ഒരു ഉമ്മ തരുവോ ഇവിടെ.. “”

 

 

അവൾ ചുണ്ടിൽ തൊട്ടുകാണിച്ചു പറഞ്ഞപ്പോ ഞാൻ ചുറ്റും നോക്കി, അതിന് മാഗി ചേച്ചി മുറിയിൽ എന്തോ കമ്പ്യൂട്ടറിൽ നോക്കുവാണെന്ന് പറഞ്ഞു എന്നിട്ടും ഞാൻ മടിച്ചു നിന്നപ്പോ

Leave a Reply

Your email address will not be published. Required fields are marked *