“” ഇവനെ എങ്ങനെ ഇവൾക്ക് അറിയാം… “”
എന്നും പറഞ്ഞു അവന്റെ അടുത്തേക്ക് നടക്കുമ്പോൾ മാഗി എന്നോടായി ചോദിച്ച ചോദ്യത്തിന് ഞാൻ നടന്നത് പറഞ്ഞു.. അപ്പോ ഹോ.. അങ്ങനെ എന്നൊരു കമന്റ്
“” നീ ഇത് എങ്കെ പോയി.. ഇയ്യോ . അഹ് പോയിട്ട് വന്തേ… “”
തള്ളേ തമിഴ്… തപ്പിപിടിച്ചുള്ള ആ പറച്ചില് കേട്ട് അവളെ നോക്കുമ്പോൾ ഇതൊന്നുമൊരു വിഷയമേയല്ല മോനെ എന്നൊരു ലുക്ക്
“” അത് വന്തക്കാ കലയിലെ പാക്കലെയാ അന്താ അമ്മ സോനാറ് മലക്കറിയെ വാങ്കിട്ടു വാടാണ് അതുക്ക് താൻ പോണേ… നിങ്കെ എങ്കെ പൊകിറിങ്കെ…””
അവളുടെ ചോദ്യത്തിന് ചെക്കാനൊരു സ്പീച്ച് നടത്തിയപ്പോ, ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് എന്നൊരു ഭാവത്തോടെ എന്നെ ഒന്ന് നോക്കി ഞാൻ എന്തെ മറുപടി കൊടുക്ക് എന്ന് കണ്ണുകൊണ്ട് കാണിക്കുമ്പോൾ ഉള്ളിൽ ഒരു പേടിയെ ഉണ്ടായിരുന്നുള്ളു ദൈവമേ ഇതിന്റെ ഒക്കെ അർത്ഥം അവൾ സ്വന്തമായി വിലയിരുത്തി വരുമ്പോൾ എന്റെ മാനം കപ്പല് കേറുവോ എന്ന്
“” എന്താ ഇവൻ പറഞ്ഞേയെട്ടാ… “”
“” ഹാ നീ ഭയങ്കര തമിഴ് ആയിരുന്നല്ലോ കുറച്ച് മുന്നെ വരെ… പിനെന്തിനാ അവന്റെ സഹായം.. “”
എന്ന് മാഗിക്കൂടെ പറഞ്ഞതും എനിക്ക് എഴുതാണല്ലേ അറിയൂ വയ്ക്കാൻ അറിയില്ലലോ എന്നൊരു ഡയലോഗ് ഇല്ലേ അതാണ് ഇപ്പോ ആമിയെ കാണുമ്പോൾ ഓർമ്മ വരണത്
“” ഇവങ്ക എന്ന സൊല്ലിട്ടീര്ക്കൾ “”
ഞങ്ങളുടെ ചെഷ്ടകളും കഥകളിയും കണ്ടിട്ട് ചെറുക്കന് ഒന്നും മനസിലാവണില്ല..
“” അത് ഞങ്ങളു മലയാളികളുടെ ഭാഷ ഒന്നും മനസിലാക്കാൻ ഉള്ള പക്വത നിനക്ക് ആയിട്ടില്ല കേട്ടോടാ മണികണ്ഠആ… “”
മാഗി അവന്റെ മുക്കിനു പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയത് ചോദിക്കുമ്പോൾ അവൾ നന്നായി തന്നെ ചിരിച്ചു ആ ചിരി കണ്ടുനിൽക്കാൻ തന്നെ എന്താ രസം,, പാവം ഒരുപാട് കഷ്ടപാടിലും ഇങ്ങനെ ചിരിക്കണം എങ്കിൽ നല്ലൊരു മനസ്സ് വേണം.. എനിക്കൊക്കെ എല്ലാം കുടിപോയതിന്റെ കഴപ്പാ..