റിതു :”എടാ ചൂടാകല്ലേടാ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..”
ഞാൻ :”എല്ലാ തമാശയും എപ്പോഴും ഫണ്ണി ആയിരിക്കണമെന്നില്ല..”
റിതു :”ടാ അയ്യേ. അത് വിട്. പ്രേമം വല്ലതും നടക്കാതെ വീട്ടിൽ പ്രശ്നമായിട്ട് നിൽക്കുവാണോ? ”
ഞാൻ :”എവിടെ പ്രേമം.. എനിക്ക് പ്രേമമൊന്നുമില്ല ”
റിതു :”പിന്നേ പഴയ വല്ല കാമുകിയെ ഓർത്ത് ദുഖിച്ച് നടക്കുവാണോ.? ”
ഞാൻ ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കി. എന്റെ ഭാവമാറ്റം അവൾക്ക് മനസ്സിലായി.
റിതു :”കൊച്ചു കള്ളാ.. അത് തന്നെ അപ്പോൾ കാര്യം.. ആരായിരുന്നു.? എന്നോട് പറ. എനിക്കറിയാവുന്ന കക്ഷി ആണോ?പറയെടാ. ”
ഞാൻ ഒന്നും പറയാതെ അവളുടെ മുഖത്ത് നിന്നും അസ്വസ്ഥതയോടെ മുഖം തിരിച്ചു.അവൾ വീണ്ടും പൂർവാധികം ശക്തിയോടെ എന്നെ ടീസ് ചെയ്യാൻ ആരംഭിച്ചു..
റിതു :”ടോണി ദേവദാസോ.. എടാ ഭയങ്കര കാമുക പറയെടാ ആരാണെന്നു.. ഞാനല്ലേ ചോദിക്കണേ.. പറയെടാ.. ടോണീ.. ഞാൻ ആരോടും പറയൂല്ലെടാ…”
എനിക്ക് ദേഷ്യം വന്നു. എന്റെ ശബ്ദം പൊങ്ങി.
ഞാൻ :”കാൻ യൂ പ്ലീസ് സ്റ്റോപ്പ് ഇറ്റ്.. ഒന്ന് നിർത്താമോ?”
റിതു പെട്ടെന്ന് ഒന്ന് ഞെട്ടി.
റിതു :”നീ എന്നോട് ദേഷ്യപ്പെടണത് എന്തിനാ.. നിന്റെ ദേഷ്യം കണ്ടാൽ തോന്നും നിന്റെ കാമുകി ഞാൻ ആയിരുന്നെന്ന്. ”
എന്റെയുള്ളിൽ അത്രയും നാൾ ഒതുക്കി വച്ചിരുന്ന ദേഷ്യവും നിരാശയുമെല്ലാം ഒരുമിച്ച് പുറത്തേക്ക് ചാടി..
ഞാൻ :” അതേടീ… നീ തന്നെയായിരുന്ന്. ഐ ഫക്കിങ് ലവ്ഡ് യൂ ബിച്ച്………. ”
റിതു ഷോക്ക് ആയി ഇരിക്കുകയാണ്. ഞാൻ ഇരുന്ന് കിതച്ച് കൊണ്ട് അവളെ നോക്കി ഇരിക്കുകയാണ്. ഞാൻ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി താഴേക്ക് നോക്കി ഇരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ കുറ്റബോധം വന്ന് കയറി. എന്റെ കഴിവില്ലായ്മക്ക് ഞാൻ അവളെ തെറി പറഞ്ഞത് എന്തിനാണെന്ന് ഓർത്ത് എനിക്ക് ലജ്ജ വന്നു. ഞാൻ പതിയെ മുഖമുയർത്തി അവളെ നോക്കി അവൾ കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളുമായി എന്നെ തന്നെ നോക്കി ഇരിക്കുകയാണ്.
ഞാൻ :”റിതു ഐ.. റിതു ഐ ആം സോറി. ”
റിതു ഇരുന്ന ഇടത്ത് നിന്ന് ദേഷ്യത്തോടെ എഴുന്നേറ്റ് നടന്ന് എന്നെ സമീപിച്ചു. സെറ്റിയിലിരിക്കുന്ന എന്റെ മുന്നിൽ വന്ന് രൂക്ഷമായി എന്നെ താഴേക്ക് നോക്കി നിൽക്കുകയാണ് അവൾ. ഞാൻ ദയനീയമായി അവളെ മുകളിലേക്കു നോക്കി.
എന്റെ സുഹൃത്തിന്റെ ഭാര്യ എന്റെ കൂട്ടുകാരി [Ryan]
Posted by