” അഹ് കൊണ്ടു കൊടുക്ക് “
കാർത്തിക്ക് വിനുവിന് ഉള്ള പ്ലാറ്റിലേക്ക് ടേബിളിൽ ഇരുന്ന തുക്കിൽ നിന്നും ചമ്മന്തിയും സാമ്പാറും ഒഴിച്ചു. എന്നിട്ട് അതുമായി കാറിനടുത്തേക്ക് നടന്നു.
ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ട് ഫുഡ് കഴിച്ചുകൊണ്ടിരുന്നു.
” ഡാ ഒരെണ്ണം കൂടെ പറയടാ “
കാറിൽ ഇരുന്നുകൊണ്ട് വിനു വിളിച്ചു പറഞ്ഞു.
” നീ വേണമെങ്കിൽ ഇറങ്ങി വന്ന് വാങ്ങി കൊണ്ട് പോ “
‘ ഡാ പ്ലീസ് “
” നീ അല്ലെ വേണ്ടന്ന് പറഞ്ഞത് “
” കൊണ്ട് കോടുക്കാടെ “
” അങ്ങനെ വിട്ടാൽ പറ്റില്ലാലോ “
അജീഷ് വിനുവിനെ ബലമായി പിടിച്ചുകൊണ്ട്. നമ്മൾ ഇരുന്ന ടേബിളിലേക്ക് വന്നു.
“ഇവിടെ ഇരിക്ക് “
വിനു വന്നിരുന്നപ്പോൾ ഞാൻ ബീഫ് ഫ്രൈ കുറച്ച് ഇങ്ങോട്ട് മറ്റി വെച്ചു.
“ഡാ… വിനു നീ കുറച്ചു മുൻപ് തന്നെ മുത്തച്ഛന്റെ കയ്യിൽ നിന്ന് ജോതിഷം ഒക്കെ പഠിച്ചിരുന്നെങ്കിൽ…. നമ്മുക്ക് പഠിത്തം കഴിഞ്ഞിട്ടും ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരില്ലായിരുന്നല്ലോ “
കാർത്തിക്ക് വിനുവിനെ വീണ്ടും ചൊറിയാൻ തുടങ്ങി.
” ഡാ ഒന്ന് മിണ്ടാതിരിക്ക് കുറച്ച് നേരം ആയില്ലേ അവനെ ഇട്ട് വരുന്നു ”
ഞാൻ കാർത്തിക്കിനോട് പറഞ്ഞു.
” ഡാ അത് കൊണ്ട് നിനക്കും ഉപകാരം ഉണ്ടായേനെ…….. നീ ആ മായയെ വളക്കാൻ എന്തെക്കെ നോക്കി വല്ലതും നടന്നോ ….. ഇവനെ കൊണ്ട് സമയം നോകിച്ചു അവളെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ …. മായ നിന്റെ ജീവിതത്തിൽ നിന്നും മായയായി പോവില്ലായിരുന്നല്ലോ “