8 [Danmee]

Posted by

ഞാൻ  അവിടെ  എത്തുമ്പോൾ  ഒരുപാട്  വൈകിയിരുന്നു. മണ്ഡപത്തിനുള്ളിലേക്ക് കയറുമ്പോൾ സ്റ്റേജ് കാലിയായിരുന്നു. ആളുകൾ  സദ്യകഴിക്കാനായി പോയിരിക്കുന്നു.   ഞാൻ സ്റ്റേജിലേക്ക്  കയറി അവിടെ  മായയുടെ ഒരു കൂട്ടുകാരി നിൽപ്പുണ്ടായിരുന്നു.

” മായ   എവിടെ “

” നീ നല്ല  ആളാ   ഇപ്പോഴാണോ  വരുന്നത്… കല്യാണം  ഒക്കെ  കഴിഞ്ഞു… ചെറുക്കനും പെണ്ണും  ഡ്രസ്സ്‌ മാറാൻ  പോയിരിക്കുകകയാ “

ഞാൻ  കല്യാണ പെണ്ണിന്റെ മുറി ലക്ഷ്യമാക്കി  നടന്നപ്പോൾ . അവൾ എന്നെ  പിന്നിൽ നിന്ന് വിളിച്ചു.

” ഡാ  നീ നിൽക്ക്  അവിടെ  ചെറുക്കന്റെ  വീട്ടുകാർ  ഒക്കെ  നിൽപ്പുണ്ട്…. ഇപ്പോൾ അങ്ങോട്ട്  പോകണ്ട “

” ഡി എനിക്ക്  ഇപ്പോൾ അവളെ  കണ്ടേ  പാറ്റു എനിക്ക്  അത്യാവശ്യം മായി  തിരിച്ചു പോണം”

” നീ നിൽക്ക്  ഞാൻ  ഒന്ന്  നോക്കട്ടെ “

അവൾ സ്റ്റേജിനു പിന്നിലേക്ക്  നടന്നു . കുറച്ച് കഴിഞ്ഞു അവൾ ചിരിച്ചുകൊണ്ട്  തിരിച്ചു വന്നു.

” എന്താടി ”

” കല്യാണപെണ്ണിന്റെ  ടെൻഷൻ…… ഹാ ഹാ “

‘”എന്താ? “

” ഡാ  മായക്ക്  ടെൻഷൻ കാരണം   ബാത്‌റൂമിൽ പോകാൻ മുട്ടി ചെറുക്കന്റെ  പെങ്ങന്മാരെ ഒക്കെ  മുറിക്ക്  പുറത്താക്കി  കടക് അടച്ചിരിക്കുകയാ…. നീ പോയി കഴിച്ചിട്ട് വാ  അവൾ ഇനി ബാത്‌റൂമിൽ നിന്ന് ഇറങ്ങി  ഡ്രസ്സ്‌ മറി വരുമ്പോൾ  ഒരുപാട്  സമയം ആകും “

അതും പറഞ്ഞ് അവൾ സ്റ്റേജിന് തഴെക്ക് പോയി. ഞാൻ അവളെ കാണാൻ എന്താ ഒരു വഴി എന്നാലോചിച്ചു. ഈ മണ്ഡപത്തിൽ ഞാൻ  മുമ്പ് എത്ര തവണ വന്നിട്ടുള്ളതാ. സ്റ്റേജിന് പിന്നിൽ ഉള്ള കർട്ടാന് പിന്നിൽ കൂടി പോകുമ്പോൾ  മറ്റൊരു വാതിലിൽ കൂടി  കല്യാണപെണ്ണിന്റെ  റൂമിൽ കേറാം. ഞാൻ  കാർട്ടൻ വകഞ്ഞ് മാറ്റിക്കൊണ്ട് . രണ്ടാമത്തെ വാതിലിന്റെ മുന്നിൽ എത്തി.  ഞാൻ  വാതിലിൽ തട്ടി  വിളിച്ചു.

ഒരുപാട്  നേരത്തെ  മുട്ടലിന് ഒടുവിൽ  ആ  വാതിൽ  തുറന്നു.  എന്റെ മുന്നിൽ  മായ  നിൽക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *