“ എന്തിനാ പേടി…ഇനി ആക്‌സിഡന്റ് ഉണ്ടാകും എന്ന് ആണോ..ഉണ്ടായാൽ കുടി വന്നാൽ ചത്തു പോകും അത്രേ അല്ലെ ഒള്ളു…താൻ വാടോ ചേട്ടാ…. “
അവൾ ബൈക്കിൽ കയറാനായി വാശി പിടിച്ചു.. എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റാണ്ടായി.. ഞാൻ അവിടെ തന്നെ നിന്നു..
“ പേടി ആണേ വേണ്ടേ ഓട്ടോക്ക് പൊക്കോ.. പക്ഷെ ഞാൻ വരുന്നില്ല.. തന്നെ പോയിക്കോ.. “
അവൾ എന്റെ കൈയിൽ നിന്നും വിട്ടു തിരിച്ചു നടന്നു.. ഞാൻ അവിടെ തന്നെ നിന്നു.. അവൾ പിണങ്ങിയപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നപോലെ…
“ ഇനിയും ഈ പേടിച്ചു ഇരുന്നിട്ട് എന്തിനാ.. പാവം അവൾക്ക് എങ്കിലും കുറച്ചു സന്തോഷം ഉണ്ടാവട്ടെ.. “
ഞാൻ മനസ്സിൽ പറഞ്ഞു അച്ഛന്റെ മേശയിൽ നിന്നും ബൈക്ന്റെ കീ എടുത്തു.. ഞാൻ നടന്നു ഹാളിൽ വന്നപ്പോളേക്കും അവൾ തടിക്ക് കൈ കൊടുത്തു നോക്കി ഇരിക്കുവാരുന്നു…
ഞാൻ താക്കോൽ അവൾക്ക് നേരെ കാണിച്ചു.. അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു..അവൾ എന്റെ പുറകെ വന്നു..
“ എനിക്ക് അറിയാരുന്നു.. ബൈക്ക് എടുക്കും എന്ന്.. “
അവൾ എന്റെ അടുത്തേക്ക് വന്നു മെല്ലെ പറഞ്ഞു.. ഞാൻ വീട് പൂട്ടി വണ്ടിയിൽ കയറി.. കുറെ നാള് കൂടി വണ്ടിയിൽ കയറി..
ഇവന് എന്നോട് പിണക്കം ആരിക്കും…കൊണ്ടുപോയി മറിച്ചു ഇട്ടിട്ട് പിന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ..
ഞാൻ അവന്റെ ടാങ്കിൽ ഒന്ന് തലോടി കീ ഇട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.. പഴയ ആ ചുറുചുർക് ഉണ്ട്…ഞാൻ വണ്ടി പുറത്തേക്ക് ഇറക്കി.. അവൾ വന്നു പുറകിൽ കയറി…
ഞാൻ ആദ്യം പോയത് ഒരു ഫോൺ വാങ്ങാൻ ആരുന്നു..ഞങ്ങൾ കടയിൽ കയറി..
“ എന്താ ഇവിടെ…”
അവൾ എന്നോട് ചോദിച്ചു…
“ എന്റെ ഫോൺ പോയി.. അത് മുഴുവൻ പൊട്ടി ഇരിക്കുവാ. പുതിയ ഒരു ഫോൺ വാങ്ങണം…”
ഞാൻ അവൾക്ക് മറുപടി കൊടുത്തു അകത്തേക്ക് കയറി.. കുറെ നേരം തപ്പി അവസാനം.. ഐഫോൺ ഉറപ്പിച്ചു…