കല്യാണം 12 [കൊട്ടാരംവീടൻ]

Posted by

“ ഹെലോ…എന്താ ആലോചിക്കുന്നേ വാ പോകാം.. “

അവൾ വിളിച്ചപ്പോൾ ആണ് ഞാൻ അവളുടെ മുഖത്തുന്നു കണ്ണ് എടുത്തത്..

“ പോകാം.. “

ഞാൻ എണിറ്റു മുന്നിൽ നടന്നു അമ്മയുടെ മുറിയിൽ പോയി വീടിന്റെ താക്കോൽ എടുത്തു…

“ നീതു.. ഫോൺ ഒന്ന് തന്നെ.. എന്റെ ഫോൺ ഓൺ ആവുന്നില്ല…”

അവൾ ഹാൻഡ്‌ബാഗിൽ നിന്നും ഫോൺ എടുത്തു എനിക്ക് തന്നു…അമ്മയുടെ മുറിയിലെ കലണ്ടറിൽ നിന്നും അടുത്തുള്ള ഒരു ഓട്ടോചേട്ടന്റെ നമ്പർ വിളിച്ചു…

റിങ് ചെയ്തെങ്കിലും എടുത്തില്ല….

“ ആരെയാ വിളിക്കുന്നെ.. “

“ നമ്മക് പോകണ്ടേ… ഓട്ടോ വിളിക്കുവാരുന്നു…”

“ ഇവിടെ ബൈക്ക് ഉണ്ടല്ലോ.. “

“ ബൈക്ക്…ബൈക്ക് ഞാൻ ഓടിക്കില്ല.. “

“ ഇത്.. ചേട്ടന്റെ ബൈക്ക് അല്ലെ.. പിന്നെ എന്താ ഓടിച്ചാൽ.. “

“ അത്…അത് നീതു.. ആക്‌സിഡന്റ്നു ശേഷം ഞാൻ ഓടിച്ചിട്ടില്ല.. എനിക്ക്…

എനിക്ക് പേടിയാ…”

ഞാൻ അവളുടെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു..

“ പേടി നമ്മക്ക് മാറ്റം…വാ…എനിക്ക് ഈ ബൈക്ന്റെ പുറകിൽ കയറി പോകാൻ ഒത്തിരി ഇഷ്ട്ടമാ…”

അവൾ എന്റെ കൈയിൽ പിടിച്ചു വിളിച്ചോണ്ട് പറഞ്ഞു..

“ വേണ്ടടോ.. അത് ശെരിയാവില്ല…”

Leave a Reply

Your email address will not be published. Required fields are marked *