“ നീ പറഞ്ഞതാ ശെരി.. അവർക്ക് ഒരു ആവിശ്യത്തിന് ഞാൻ അല്ലെ ഒള്ളു.. ഒരു ദിവസം മുൻപേ പോകാം…“
ഞാൻ അവൾക് മറുപടി കൊടുത്തു…
“ വാ ഞാൻ കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. “
ഞാൻ അവളുടെ കൂടെ വീട്ടിലേക്ക് നടന്നു.. അവൾ ഉണ്ടാക്കിയത് കഴിച്ചു.. കുഴുപ്പം ഇല്ല അത്യാവിശം ടേസ്റ്റ് ഒക്കെ ഉണ്ട്.. കഴിച്ചു കഴിഞ്ഞു കുറച്ചു നേരം ടീവി കണ്ടു ഞാൻ ഇരുന്ന്…അവൾ ഉച്ചക്ക് കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആരുന്നു..
കഴിക്കാൻ ഉണ്ടാക്കി അവൾ വിളിച്ചു..ഞങ്ങൾ ഒന്നിച്ചു കഴിച്ചു.. കഴിച്ചു കഴിഞ്ഞു ഞാൻ റൂമിൽ വന്നു കിടന്നു…കുറച്ചു നേരം കഴിഞ്ഞപ്പോൾ അവളും കയറി വന്നു…
അവൾ അലമാരയിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്‌റൂമിലേക്ക് കയറി…ഞാൻ ടേബിള്ളിന്നു എന്റെ ഫോൺ എടുത്തു…
“ ഹാ ഇതിനു ചാർജ് ഇല്ലാരുന്നോ.. ഞാൻ ചാർജർ കണക്ട് ചെയ്തു നോക്കി ചാർജ് കയറുന്നില്ല..
കോപ്പ് ഇത് പോയന്ന തോന്നുന്നേ…പഴേ ഫോൺ അല്ലെ.. ഇത് ആകെ പൊട്ടിയിട്ടുണ്ട് ഒരു പുതിയ ഫോൺ വാങ്ങണം…. “
ഞാൻ മനസ്സിൽ വിചാരിച്ചു പുറത്തേക്ക് നോക്കി..മഴ തോർന്നിട്ടുണ്ട്.. ഞാൻ അലമാരയിൽ നിന്നും ഇടാനുള്ള ഡ്രസ്സ് തപ്പി..
“ ഇത് മുഴുവൻ പഴയതയല്ലോ.. ഞാൻ ഇതൊക്കെ ഇട്ട് ആണോ ഇത്രെയും നാളും നടന്നെ.. “
ഞാൻ ഡ്രസ്സ് തപ്പികൊണ്ട് മനസ്സിൽ പറഞ്ഞു…ഞാൻ അതിൽ നിന്നും ഒരു ബ്ലൂ ഷർട്ടും ജീൻസും എടുത്തു ബെഡിൽ ഇട്ടു.. അപ്പോളേക്കും ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ അങ്ങോട്ടേക്ക് നോക്കി…
“ എവിടെ പോകുവാ…”
ഞാൻ ഒന്ന് ടൌൺ വരെ കുറച്ചു സാധനങ്ങൾ വാങ്ങണം…