അവൾ അടുത്തേക്ക് വന്നു ചോദിച്ചു…
“ ഇപ്പോൾ വേണ്ട പയ്യെ മതി…”
ഞാൻ കാപ്പി കുടിച്ച ഗ്ലാസ് അവൾക്ക് കൊടുത്തിട്ട് പറഞ്ഞു.. ഞാൻ മുറ്റത്തേക്ക് നടന്നു.. വീടിനു ചുറ്റും ഒന്ന് കറങ്ങി.. വന്നിട്ട് ഇത്രേം ദിവസം ആയി ഇപ്പോൾ ആണ് വീടിനു ചുറ്റും ഒന്ന് നടക്കുന്നത്..
“ ശെരിക്കും ഞാൻ എന്ത് ഒരു പരാജയം ആണ്…അച്ഛൻ ഉണ്ടാക്കിയ വീട്ടിൽ അവരെയും വേദനിപ്പിച്ചു കഴിയുന്നു..
ഇനി എങ്കിലും അവരെ വേദനിപ്പിക്കാതെ എനിക്ക് നോക്കണം..”
വീടിന്റെ പുറകിൽ ഉള്ള ജാതി തോട്ടത്തിലൂടെ ഞാൻ കുറച്ചു നേരം നടന്നു..പറമ്പിന്റെ അറ്റത്തു ഉള്ള ഒരു മരതടിയിൽ പോയി ഇരുന്നു…നെല്ല് പാടത്തേക്ക് നോക്കി ഇരുന്നു…
“ നീതു…അവൾ…ഞാൻ എത്ര ഒഴിവാക്കാൻ നോക്കിയിട്ടും അവൾ എന്നിലേക്ക് കൂടുതൽ അടുക്കുന്നപോലെ..”
ഞാൻ മനസ്സിൽ ഓർത്തു അവിടെ ഇരുന്നു..
“ ഇവിടെ എന്ത് ആലോചിച്ചു ഇരിക്കുവാ.. “
പുറകിൽ നിന്നും നീതുവിന്റെ ശബ്ദം കേട്ടു നോക്കി..
“ ഏയ്…ചുമ്മാ ഇരിക്കുവാരുന്നു… ഞാൻ ഇവിടെ ഉണ്ടന്ന് എങ്ങനെ മനസ്സിലായി ”
ഞാൻ പുഞ്ചിരിച്ചോണ്ട് അവൾക്ക് മറുപടി കൊടുത്തു..
“ ഞാൻ കണ്ടു ഇങ്ങോട്ട് നടക്കുന്നെ…”
അവൾ എന്റെ അടുത്ത് വന്നു ഇരുന്നോട് പറഞ്ഞു.
“ അമ്മ വിളിച്ചോ…? “
ഞാൻ തിരക്കി..
“ ആം.. അമ്മ വിളിച്ചപ്പോളാ ഞാൻ എണിറ്റു താഴേക്ക് വന്നത്.. “
“ മ്മ്.. “
“ ചേട്ടാ.. നമ്മൾ ഇപ്പോൾ ചെല്ലും എന്ന് അമ്മ ചോദിച്ചു.“