ഞാൻ ഒറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞു…. എന്തിനാ അവളോട് ഇതൊക്കെ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല.. പക്ഷെ പറഞ്ഞപ്പോൾ ഒരു സമാധാനം.. ഞാൻ എന്റെ പുറകിൽ ഒരു അനക്കം കേട്ടു…തിരിഞ്ഞു നോക്കുന്നതിനു മുൻപ് അവൾ എന്റെ നെഞ്ചിലൂടെ കൈ ഇട്ടു എന്നെ മുറുക്കെ കെട്ടിപിടിച്ചു തല എന്റെ പുറത്ത് ചയിച്ചു എന്നോട് ചേർന്ന് നിന്നു..
“ നിങ്ങക്ക് അമൃത ചേച്ചിയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..ഒരിക്കലും ഇല്ല…പിന്നെ എന്തിനാ അതിൽ നിന്നും ഓടി ഒളിക്കാൻ നോക്കുന്നെ..“
അവൾ മുറുക്കെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…
“ എന്തിനാ പേടിക്കുന്നെ…ചേച്ചിക്ക് ചേട്ടനോടുള്ള ഇഷ്ട്ടം അറിയാലോ.. അപ്പോൾ ചേട്ടൻ മറന്നാൽ ചേച്ചിക്ക് എത്ര വിഷമം ആവും…
ചേച്ചിടെ വീട്ടിൽ ഒരു ആവിശ്യം വന്നാൽ ആരാ പോകണ്ടേ…ചേട്ടൻ അല്ല.. അപ്പോൾ ചേട്ടൻ പോകാതെ ഇരുന്നാൽ ചേച്ചിക്ക് എന്തുമാത്രം വിഷമം ആയിട്ടുണ്ടാവും…”
അവൾ മെല്ലെ എന്നോട് പറഞ്ഞു.. ആ വാക്കുകൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചു.. എന്റെ കണ്ണുകൾ നിറഞ്ഞു കാഴ്ചകൾ മങ്ങി.. ദേഹമാകെ തളരുന്നതുപോലെ തോന്നി…ഞാൻ ആ ജനൽ കമ്പികളിൽ മുറുക്കെ പിടിച്ചു ഇരുന്നു..
അവൾ എന്റെ പുറത്തുന്നു തല എടുത്തു എന്റെ മുഖത്തേക്ക് നോക്കി..
“ വിഷമിക്കണ്ട…വാ.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു…ഞാൻ ഒരു യന്ത്രം പോലെ അവളുടെ പുറകെ പോയി.. അവൾ പോയി ബെഡിൽ ഇരുന്നു കൂടെ ഞാനും ഇരുന്നു…
ഞാൻ നിശബ്ദൻ ആരുന്നു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നി…
“ കരയാതെ.. “
അവൾ എന്റെ മുഖം അവളുടെ നേരെ തിരിച്ചു എന്റെ കണ്ണുകൾ തുടച്ചു പറഞ്ഞു..
“ ഞാൻ…ഞാൻ…എന്ത് വലിയ തെറ്റാ ചെയ്തേ…
എല്ലാർക്കും ഞാൻ കാരണം ദുഃഖം മാത്രേ ഒള്ളു.. ഇപ്പോൾ നിനക്കും…”
ഞാൻ നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
“ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നേ…സാരമില്ല..എല്ലാർക്കും ഒരു നല്ല നേരവും ചീത്ത നേരവും ഉണ്ടാവും.. ഈ കഴിഞ്ഞത് ചീത്ത നേരം ആണ് എന്ന് വിചാരിച്ചാൽ മതി…”
അവൾ എന്നെ കെട്ടിപിടിച്ചു എന്നോട് പറഞ്ഞു…