കല്യാണം 12 [കൊട്ടാരംവീടൻ]

Posted by

“ താല്പര്യം ഇല്ലാതെ ചേട്ടന്റെ ജീവിതത്തിലേക്ക് കിടന്നു വന്നതിനു…ചേട്ടന്റെ കാര്യങ്ങള്ളിൽ ഇടപെടുന്നതിനു.. കുടിക്കാൻ സമ്മതിക്കാത്തതിന്…”
അവൾ ആകാംഷയോടെ ചോദിച്ചു…
“ ആദ്യം എനിക്ക് നിന്നെ ദേഷ്യം ആരുന്നു.. പിന്നെ നിന്റെ അവസ്ഥ മനസ്സിലായപ്പോൾ.. എന്നെ കൊണ്ട് എല്ലാർക്കും സങ്കടം മാത്രേ ഒള്ളു…ഒരാൾക്ക് എങ്കിലും ഉപകാരം ഉണ്ടാവട്ടെ എന്ന് കരുതിയ കല്യാണത്തിന് സമ്മതിച്ചേ…
പക്ഷെ…ഇപ്പോൾ…ദേഷ്യം ഒന്നും ഇല്ല..
എല്ലാ ദിവസവും ജോലി ഫ്ലാറ്റ് കള്ളുകുടി ആയി ജീവിച്ച എനിക്ക്…. എന്തെക്കെയോ മാറ്റങ്ങൾ നീ കാരണം സംഭവിച്ചു..
കള്ളുകുടി എന്റെ ശരീരം മുഴുവൻ നശിപ്പിച്ചു.. അതിൽ നിന്നും രക്ഷപ്പെടണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്.. “
ഞാൻ അവൾക്ക് മറുപടി നൽകി..
“ നീതു…ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കട്ടെ.. നിന്നോട് ഞാൻ ഇത്ര ക്രൂരത കാണിച്ചിട്ടും.. നിനക്ക് എന്നോട് ദേഷ്യം ഇല്ലേ…”
എന്നേലും അവളോട്‌ ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച ചോദിയം ആരുന്നു അത്…
“ നിങ്ങൾ ഒരു പാവമാ…
നിങ്ങൾ ആ ചേച്ചിയെ സ്നേഹിച്ച പോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല..
എനിക്ക് അസൂയ തോന്നാറുണ്ട് ചേച്ചിയോട്..
അതുപോലെ എന്നെ സ്നേഹിക്കാൻ പറ്റൂലാന്ന് അറിയാം..
പക്ഷെ…
എനിക്ക് ഇഷ്ട്ടം ആണ് ഇയാളെ….”
അവൾ പറഞ്ഞിട്ട് നാണത്തോടെ മുഖം എന്റെ നെഞ്ചിലേക്ക് പുഴ്ത്തി…അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു…സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ട് ആണോ എന്ന് അറിയില്ല..
കുറച്ചു നേരത്തേക്ക് ഞങ്ങൾ സംസാരിച്ചതെ ഇല്ല.. മുറിയിൽ നിശബ്ദത താളംകെട്ടി നിന്നു…പുറത്ത് മഴ പയ്യൻ തുടങ്ങി..
“ നീതു.. “
ഞാൻ അവളെ മെല്ലെ വിളിച്ചു…
“ മ്മ്.. “
“ ഉറങ്ങിയില്ലേ…”

Leave a Reply

Your email address will not be published. Required fields are marked *