കല്യാണം 12
Kallyanam Part 12 | Author : Kottaramveedan | Previous Part
“ നിനക്ക് വേദനിച്ചോ.. “
ഞാൻ അവളുടെ കവിളിൽ തലോടി ചോദിച്ചു…എന്റെ കൈയുടെ പാടുകൾ അവളുടെ മുഖത്തു ഉണ്ടാരുന്നു.. ഞാൻ തലോടിയപ്പോൾ അവൾ വേദനകൊണ്ട് ഒന്ന് പുളഞ്ഞു..
“ സോറി.. “
ഞാൻ അവളെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു..
“ സാരമില്ല…”
അവൾ മെല്ലെ പറഞ്ഞു.. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി …എന്നെ ആ കണ്ണുകൾ വല്ലാതെ ആകർഷിക്കുന്നത് പോലെ. ഞാൻ പെട്ടന്ന് നോട്ടം മാറ്റി..
“ എന്നോട് ദേഷ്യപ്പെടില്ലേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”
അവൾ മെല്ലെ എന്നോട് ചോദിച്ചു.. അവളുടെ കണ്ണുകളിൽ നല്ല ഭയം ഉണ്ടാരുന്നു…
“ എന്താ.. “
ഞാൻ ഒരു ആകാംഷയോടെ ചോദിച്ചു….
“ അതെ…ചേട്ടന്റെ മനസ്സിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട്…ആരോടേലും അതൊക്കെ ഒന്ന് തുറന്ന് പറഞ്ഞൂടെ…”
അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..ഞാൻ അതിനു മറുപടി ആയി ഒന്ന് ചിരിച്ചു…
“ എന്താ.. ഈ മനസ്സ് ഒന്ന് ശാന്തമാവും.. ചേട്ടൻ ഒരു പാവമാ…ഈ പ്രശ്നങ്ങൾ ആണ് ചേട്ടനെ ചീത്ത ആകുന്നത്…”
എന്നിൽ നിന്നും മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവൾ പറഞ്ഞു…
“ എനിക്ക് അങ്ങനെ കുട്ടുകാർ ഒന്നും ഇല്ലെടോ…പിന്നെ എനിക്ക് ഇതുവരേം തോന്നിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് ആരോടേലും പറയാൻ…ഞാൻ ഒറ്റക്ക് ആരുന്നു.. ആ ഏകാന്തത എനിക്ക് ഇഷ്ട്ടം ആണ്…”
ഞാൻ അവൾക്ക് മറുപടി നൽകി…