“താനിരിക്കടോ..”
അയാൾ കൊടുത്ത ആ മറുപടിയിൽ നിന്ന് എനിക്ക് എല്ലാം മനസ്സിലായി വന്നത് ആരാണെന്ന്.
വിദ്യാഭ്യാസ മന്ത്രി ലൂക്ക ഫിലിപ്പ്.
മാണി കോൺഗ്രസ് ന്റെ പാലാ നിയോജക മണ്ഡലം MLA.
മലയിൽ ജ്വല്ലേഴ്‌സ്, ടെസ്റ്റൈൽസ്, ഹോസ്പിറ്റൽ, കോളേജ്, പിന്നെ മലയിൽ എക്സ്പോർട്ട് എന്നിവയുടെ CEO. സാക്ഷാൽ മലയിൽ കുര്യാച്ഛൻ മകൻ ലൂക്ക ഫിലിപ്പ്.
“സർ പറയൂ..”
പ്രിൻസിപ്പൽ അപ്പനോട് ചോദിച്ചു
“ഇവന്റെ അപ്പനാണ് ഞാൻ.. എന്താ വിളിപ്പിച്ചേ..”
“സോറി സർ, അറിയില്ലാരുന്നു സർ, കുട്ടി പറഞ്ഞതുമില്ല, അറിഞ്ഞിരുന്നേൽ ബുദ്ധിമുട്ടിക്കില്ലാരുന്നു. രാത്രി കുറച്ചു നേരം കാണാതായപ്പോ പേടിച്ചു,
ഇനി റാഗിങ് വല്ലതും.
പിന്നെ ഇടുക്കിയാണ്, മൃഗങ്ങൾ ഒക്കെ ഉണ്ട്, അത് കൊണ്ടാണ് സോറി സർ”
“താനെന്താടോ, ഞാൻ ഇവന്റെ അപ്പനായിട്ടാണ് ഇവിടെ നിക്കണേ താൻ ഇങ്ങനെ റെസ്‌പെക്ട് ഒന്നും ചെയ്യേണ്ട.”
അതും പറഞ്ഞു രണ്ടു പേരും കൂടി ചിരിക്കുന്നത് നിക്കിയിരിക്കുവർന്നു..
“എന്നാ ഇറങ്ങുവാ.. പിന്നീടൊരിക്കൽ കാണാം.”
“ഓക്കേ സർ”
ഞാൻ അപ്പനും റൂമിലെന്ന് പുറത്തിറങ്ങി.
“ഇത്ര പെട്ടെന്നു എങ്ങിനെയെത്തി.”
ഞാൻ ആകാംഷയോടെ ചോദിച്ചു
“തോട്ടത്തിൽ മരുന്നടിക്കാൻ മാത്രല്ല.. ദാ അങ്ങോട്ട് നോക്ക് അതുകൊണ്ട് ഇങ്ങനെ കുറച്ചു ഉപയോഗം കൂടി ഉണ്ട്”
ഞാൻ കോളേജ് ഗ്രൗണ്ടിലോട്ട് നോക്കിയപ്പോ ഞെട്ടിപ്പോയി.റബ്ബറിന് മരുന്നടിക്കാൻ റെന്റിനു എടുത്ത ഹെലികോപ്റ്റർ.
“അപ്പൻ എന്നെ നാണം കെടുത്തുമോ.”
അപ്പൻ ചിരിക്കുക മാത്രം ചെയ്തു.
“ഞാൻ പോകുവാ.. കണ്ണൂർ ഒരു പരിപാടി ഉണ്ട്.”
“എന്നാ വിട്ടോ”
അപ്പോയെക്കും കോളേജ് മാത്രല്ല, ആ നാട്ടിലെ എല്ലാവരും ഗ്രൗണ്ടിൽ എത്തിയിരുന്നു. ഞാൻ അപ്പനോടുള്ള ദേഷ്യം ഫുൾ ഉള്ളിലൊതുക്കി അപ്പനോട് ചോദിച്ചു
“അപ്പാ.. ആ കുട്ടിയെ ഓർമ്മയുണ്ടോ..”
ഞാൻ ജോനെ ചൂണ്ടിയാണു ചോദിച്ചത്.
അവളെ കണ്ടതും അപ്പന്റെ മുഖം വിടർന്നു.
അവളുടെ അടുത്തേക്ക് നടന്നു.
അവൾ ഓടി വന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.