ഞാനെന്നിട്ടും ഒന്നും പറഞ്ഞില്ല.അവൾക്കെന്തെങ്കിലും പറയാൻ പറ്റോ? അച്ഛനെയും,അമ്മയെയും അവൾക്ക് എതിർക്കാൻ പറ്റോ?? നിശ്ചയം കഴിഞ്ഞു.. ജാനകിയമ്മക്ക് വലിയ സന്തോഷം. വീട്ടിലെ എല്ലാവർക്കും സന്തോഷം..ഞാൻ മറക്കാൻ നോക്കി.കഴിഞ്ഞില്ല!!. കല്യാണം ആയി.വീട്ടിൽ കുടുംബക്കാരുടെ തിരക്ക് കൂടി. അപ്പൊ ഇത്തിരി വാശിയും ണ്ടായിരുന്നു.. അവൾക്ക് ഇല്ലല്ലോ?.ന്നോടും പറയാലോ എന്നൊക്കെയുള്ള ഒരു തരം പൊട്ടചിന്തകൾ. കല്യാണത്തിന്റെ തലേന്ന് രാത്രി നിറഞ്ഞു നിൽക്കുന്ന വെളിച്ചങ്ങളും, ആളുകളുടെ തിരക്കും നോക്കി.. മുകളിലെ നിലയിൽ നിൽക്കുമ്പോ. ചിരിച്ചു കൊണ്ട് അവൾ അടുത്തു വന്നതെനിക്കോർമയുണ്ട്.. കരഞ്ഞതും,കെട്ടി പിടിച്ചതും മറക്കാൻ പറ്റണില്ല എന്നൊക്കെ പറഞ്ഞതും .ഇഷ്ടാണന്ന് പറഞ്ഞില്ല.. പറയുന്നതെന്തിനാ ഒരു വാക്കിലാണോ അതുള്ളത്..
പിറ്റേന്ന് ന്റെ വീടിന്റെ മുന്നിൽ വെച്ചു, ന്റെ മുന്നിൽ വെച്ച് ,ഏറ്റവും വലിയ ആഡംബരത്തോടെ ഞാനടങ്ങുന്ന, ന്റെ വീട്ടുകാർ തന്നെ ഒരുക്കിയ ചടങ്ങിൽ വെച്ചു അവളുടെ കഴുത്തിൽ താലി വീണു. എന്റെ മുന്നിലൂടവന് അവളെയും കൊണ്ട് പോയി. ആറു മാസം കഴിഞ്ഞു.. ഞാൻ പിന്നെ ആ വഴിക്ക് പോയില്ല. ഒരു ശൂന്യതയായിരുന്നു മനസ്സിൽ മൊത്തം. അല്ലാതെ അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല..ഒരുദിവസം അമ്മയും അച്ഛനും ഒക്കെ കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറഞ്ഞു… ” അച്ഛന് വല്ലാതെ അസ്വസ്ഥനായി… ആ കണ്ണ് നിറഞ്ഞിട്ടുണ്ട്… കണ്ണടക്കിടയിലൂടെ കണ്ണ് തുടച്ചു കൊണ്ട്..തലമാറ്റി അച്ഛന് എഴുന്നേറ്റു..
“അവന് അവളെ ചവിട്ടി കൊന്നടാ.” ആ വാക്കുകളിടറി…
”ന്റെ കൂടെയായിരുന്നെങ്കിൽ, ഞാൻ പണ്ടേ അവളോട് എല്ലാം പറഞ്ഞിരുന്നെങ്കിൽ അത് നടക്കായിരുന്നോ??” നിന്നു. ശബ്‌ദം നിന്നു. അച്ഛനെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ലിതുവരെ. ആ വരുന്ന വാക്കിൽ, അച്ഛന് അവരോടുണ്ടായിരുന്ന ഇഷ്ടം മനസ്സിലാവും.. കണ്ണ് നിറഞ്ഞു പോയി.. ഇങ്ങനെയും അച്ഛനൊരു കഥയുണ്ടോ??. വാതിൽക്കലേക്ക് നടന്നു അച്ഛന് തിരിഞ്ഞു…
“എനിക്ക് പറയാമോന്നറിയില്ലഭീ .ഞായറാഴ്ചയാണ് അഞ്ചു ദിവസേ ഉള്ളൂ..എന്തേലും ചെയ്യാൻ പാറ്റുവാണേൽ ചെയ്യടാ…കഴിഞ്ഞിട്ട് പിന്നെ കാര്യമില്ലടാ… ” അച്ചൻ പോയി.നേരെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കേറി. കാലിലെ വേദന മറന്നിരുന്നു.മുഖം കഴുകി, ചുവന്ന കണ്ണിലേക്കു വീണ്ടും വീണ്ടും വെള്ളം കുടഞ്ഞു.
ചെറിയമ്മയുടെ നിശ്ചയം.!. അവൾ പറഞ്ഞിട്ടുണ്ട് അമ്മയെയവൾക്ക് എതിർക്കാൻ കഴിയില്ലെന്ന്. അമ്മ നിർബന്തിച്ചതോ?, അതോ അവൾക്ക് സ്വയം തോന്നിയതോ?? വീട്ടിലേക്ക് ഞാൻ എത്തുമെന്ന് തോന്നിയപ്പോ പോവാൻ കിട്ടിയൊരു മാർഗമാണോ?.പക്ഷെ അച്ഛന് പറഞ്ഞത്! അമ്മ ഞങ്ങളെ തെറ്റിക്കാൻ നോക്കിയത്. മാളിൽ വെച്ചു നടന്നത് അമ്മയുടെ കളിയാണോ?….. ചെറിയമ്മയെ ഞാൻ തെറ്റ് ധരിച്ചോ..??
അച്ഛന് നാട്ടിലേക്ക് പോയി.. അജിൻ റൂം കൊടുത്ത് പോയത് വിളിച്ചു പറഞ്ഞു.. ഗൗരിയേച്ചിയും,