മിഴി 7 [രാമന്‍]

Posted by

ചെറിയമ്മയെ ഞാനാർക്കും വിട്ടു കൊടുക്കില്ലാന്നൊക്കെയല്ലേ?? അത്‌ തന്നെയാ നിക്കും പറയാനുള്ളേ.. നീയന്റെയാ, എനിക്കൊരുപാടിഷ്ടാ… എന്നിട്ട് ഞാൻ വേറെ ഒരുത്തന്റെ ഒപ്പമങ്ങു പോവാണോ??” എനിക്ക് ചെറിയ തലകറക്കം പോലെ തോന്നി.ശെരിക്കും വട്ടായത് എനിക്കാണോ??
“പറ നീ.. ഞാൻ പോണോ?…”
“മ് മ്…” ഞാൻവേണ്ടാന്ന് തലയാട്ടി കൊടുത്തു.
“ഹാ…ആ തെണ്ടി ഡോക്ടറോട് ഞാമ്പച്ചമലയാളത്തിൽ പറഞ്ഞതാഭീ… എനിക്ക് വേറെ ഒരാളുണ്ട്.ഞങ്ങൾ ഇഷ്ടത്തിലാന്നൊക്കെ .. അയാൾക്ക് ന്നാലും ന്നെ വേണം.തെണ്ടി വായിനോക്കി,ചെറ്റ .ന്നെ ഒറ്റക്കാക്കി നീമുങ്ങിയല്ലേ? ഞാനെന്ത് ചെയ്യാനാ..ചേച്ചിയാണേൽ അതെന്നെ മതീന്ന് പറഞ്ഞു.” ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. എല്ലാമൊരു നാടകമായിരുന്നോ?.ഒരു ചിരിയോടെ അവളെന്നെ നോക്കിയെങ്കിലും.കിളിപോയി നിക്കായിരുന്നു ഞാൻ.
“ന്താ അഭീ നോക്കണേ..? ഇതൊക്കെല്ലേ ഇന്നലെ നടന്നതൊക്കെ ചെറിയമ്മയുടെ ഒരു നമ്പറാണുട്ടോ!! പിന്നേ ഇന്നലെ ഞാനങ്ങനെ ഒക്കെ പറഞ്ഞത് വെറുതെയാടാ .നീ വേസ്റ്റ് ഒന്നുമല്ല.പട്ടീന്നൊക്കെ വിളിച്ചത് നിന്നെ ദേഷ്യം പിടിക്കാനാ.ജോലിയിലൊക്കെ എന്ത് കാര്യമാണെഭീ..? എനിക്ക് പണിയുണ്ടല്ലോ അത്‌ മതി.അങ്ങനെ ഒക്കെ പറഞ്ഞോണ്ട് ന്തായി? നീ തന്നെ മൊടക്കി തന്നില്ലേയിത്.എനിക്ക് നീയില്ലാതെ പറ്റില്ലയഭീ.ആ ഷെറിനൊക്കെ പൊട്ടത്തിയാട്ടോ . അവൾക്ക് ബുദ്ധിയില്ലെടാ..” അവളെന്നെ കൂടുതൽ തളർത്തുകയാണ് ചെയ്തത്.ഒരു ചോദ്യം ചോദിക്കാനോ.. ദേഷ്യപ്പെടാണോ എനിക്ക് കഴിയണ്ടേ.കേട്ട് അന്തം വിട്ടങ്ങനെ നിന്നു. എന്തൊക്കെയാ ഞാൻ കരുതിയത് എന്റെ ഓരോ പ്ലാനും കോപ്പും.. ചെയ്തു കഴിഞ്ഞപ്പോ സമ്മാനം അവൾക്ക്!!!
“നിനക്ക് ദേഷ്യണ്ടാവൂന്ന് അറിയാ..ഞാനങ്ങനെ ഒക്കെ നിന്നെ പറഞ്ഞില്ലേൽ.. നീയിങ്ങട്ട് വരോ? കെട്ടി പൊയ്ക്കോട്ടെന്ന് കരുതിയാലോ..? ഇവിടെ വന്നു നീ മൊടക്കൂന്ന് പറഞ്ഞപ്പോ ന്ത്‌ സന്തോഷം ആയെന്നറിയോ. നിന്നെ പിടിച്ചു അങ്ങ് തിന്നലോന്ന് വരെ തോന്നി.പൊട്ടൻ നീയൊന്നും മിണ്ടില്ലല്ലോ? ഉള്ളിലെന്താണെന്ന് കൃത്യം അങ്ങ് മനസ്സിലാവണ്ടേ നിക്ക്.അതാ ഞാൻ വീണ്ടും വീണ്ടും ചോദിച്ചേ..സമയം മണിക്കൂറുകളെയുള്ളൂ നീയെന്ത്‌ കാണിക്കാനൊക്കെ.അപ്പോഴും നിനക്ക് മാസ് ഡയലോഗ് ഇടണം കൊരങ്ങൻ” കൊഞ്ചി കൊഞ്ചി എന്റെ മീശയിൽ പിടിച്ചവൾ വലിച്ചു.. “മ്മ്….”ഞാൻ കണ്ണുരുട്ടി കാട്ടി.
“അവന്റെ വീട്ടിൽ പോയി പ്രേശ്നണ്ടാക്കും നോക്കെ കരുതി എവിടെ..? കൈ മുറിച്ചിരിക്കുന്നു..” അവൾ മുഖം ചുളിച്ചു ചിലച്ചോണ്ട് നിന്നു. വീണ്ടും ന്നെ പൊട്ടനാക്കിയപോലെ തോന്നി.പാവ കളിക്കണപോലെ അങ്ങട്ടും ഇങ്ങട്ടും കളിപ്പിക്കാണല്ലോ ഈശ്വരാ.
“ന്നെ വീണ്ടും പൊട്ടൻ കളിപ്പിക്കല്ലേ എല്ലാരും കൂടെ, അന്നേ ആലോചിച്ചതാ.. ഇങ്ങട്ട് വരണ്ടാന്നു, നിന്നെ കാണണ്ടാന്നും. അവിടെ നിന്നാൽ മതിയായിരുന്നു…” ഞാൻ ദേഷ്യം കൊണ്ട് പറഞ്ഞു.മുഖം ചുളിച്ചു കള്ള ദേഷ്യം കാട്ടി അവളുടെ ഇരിപ്പ്.
“സോറി….” കൊഞ്ചിക്കൊണ്ടുള്ള ആ പറച്ചിൽ..
“നിന്റെ അച്ഛന് കൊണ്ട് കൊടുക്ക്…” വേണ്ട വേണ്ടാന്ന് വിചാരിച്ചതാ പറയിപ്പിക്കും തെണ്ടി..
“ന്നോട് ഇഷ്ടാണ്ടായിട്ടാണല്ലോ ഇതൊക്കെ ചെയ്തത് ല്ലേ…ന്യായം കയ്യിലുണ്ടല്ലോ ല്ലേ ? ഇതൊന്നും

Leave a Reply

Your email address will not be published. Required fields are marked *