മിഴി 7 [രാമന്‍]

Posted by

“നിന്നോട് ഒച്ചയുണ്ടാക്കരുത് എന്നൊക്കെ പറഞ്ഞതല്ലേ.. ചോര കൊറേ പോയതാ.. ന്നാലും ന്ത്‌ ധൈര്യാടാ ചെക്കാ നിനക്ക് .. ” ഇവൾക്ക് ശരിക്കും വട്ടായിന്നാ തോന്നണേ. കൈയ്യ് താടിക്ക് കൊടുത്ത് നോക്കണ കാണുമ്പോ അത്‌ തന്നെ തോന്നുന്നുണ്ട്.നിശ്ചയം മുടങ്ങിയതിന്റെ ഷോക്ക് ആണോ.ചെലപ്പോ കഴുത്ത് ഞെരിച്ചു കൊന്നാലോ ന്നെ .ചോദിച്ചതിന് ഞാൻ മെല്ലെ ചിരിച്ചു കൊടുത്തു..
“ന്താടാ മിണ്ടാത്തെ . നാക്ക് വിഴുങ്ങിയോ നീ??..” ഇവൾക്ക് ഒരു സങ്കടവുമില്ലല്ലോ.. ന്തേലും ആവട്ടെ.. പുറത്ത് കാണിക്കാതെ നിക്കുന്നതാവും. ഞാനിവിടെ ജയിച്ചല്ലോ അതാവും
“ആ വിഴുങ്ങി.. നിന്റമ്മൂമ്മയുടെ ഹോസ്പിറ്റലൊന്നുമല്ലലോ.നിന്റെ വായ്യീക്കേറിയൊന്നുമല്ലല്ലോ ഞാൻ ചിരിക്കണത്.ഞാൻ ഒച്ചയിടും, മിണ്ടാതെ നിക്കും അതെന്റെ ഇഷ്ടം.. ഇഷ്ടല്ലാത്തോര്.. അങ്ങട്ട് മാറിയിരിക്ക്..” ഞാനിതിരി കടുപ്പിച്ചു പറഞ്ഞു.
“അയ്യടാ ഇതെന്റെ ചേച്ചിയുടെ ഹോസ്പിറ്റലാണ്.. ഞാൻ ഇവിടുത്തെ ഡോക്ടറും.എനിക്കിഷ്ടാള്ളോട്ത്ത് ഞാൻ പോവ്വും.ഇഷ്ടള്ളോരോട് ഞാമിണ്ടും അതിഷ്ടല്ലാത്തോരൊന്നും ഇവിടെ കിടക്കേണ്ട..” ബെഡിൽ,സൈഡിൽക്കേറിയിരുന്ന് അവളെന്നെ തുറിച്ചു നോക്കി കൊഞ്ഞനം കാട്ടി. പത്തി ഞാൻ മെല്ലെ താഴ്ത്തി ഇവൾക്കന്തോ പറ്റിയല്ലോ? ഒരു സങ്കടവും ന്താ ഇവൾക്കില്ലാത്തത്.ആ നോട്ടം ന്റെ മുഖത്തേക്ക് തന്നെയാണ്.. ഞാൻ കാണാത്തപോലെ നിന്നു.
പിന്നെയുണ്ട് അവൾ കൈ പൊക്കി എന്റെ മുഖത്തേക്ക് കൊണ്ടുവരുന്നു.പെട്ടന്ന് പേടിച്ചു ഞാനിത്തിരി പുറകിലേക്ക് മാറി.കൊല്ലോന്നൊരു സംശയം.
“അടങ്ങി നിക്കടാ അവിടെ.. ന്താ നീ കളിക്കാ?? ഒന്ന് ഞാനങ്ങു തരും..” ഓഹ് ഇവളുടെ പിടിയിലായല്ലോ ഞാൻ. രക്ഷയില്ല.സഹിക്ക തന്നെ.. അവളാ കൈ എന്റെ മുഖത്തേക് കൊണ്ടുവന്നു മൂക്കിനടുപ്പിച്ചു വെച്ചു.നല്ല ബിരിയാണിയുടെ മണം. നക്കി വരാണ് തെണ്ടി.
“ന്താ…??”അതു മുഖത്തു കാണിക്കാതെ ഞാൻ ചോദിച്ചു.
“നോക്കെടാ കൊരങ്ങാ നല്ല മണമില്ലേ..??” അവൾ ചിരിച്ചുകൊണ്ടാ ക്കൈ വീണ്ടുമെന്റെ മൂക്കിലടുപ്പിച്ചു..
“മ്ഹും….” മൂക്കുകൊണ്ട് ഒച്ചയുണ്ടാക്കി ഞാൻ മുഖം ചുളിച്ചു
“എലി ചത്തപോലെയുണ്ട് …” വെറുതെ അങ്ങ് തട്ടിവിട്ടു. അവൾക്ക് പുച്ഛം.
“പോടാ…നല്ല മട്ടൺ ബിരിയാണി ആയിരുന്നു..തിന്നുമ്പോ നിന്നയാ ഞാനോലിചിച്ചേ..ന്റെ അഭി വിശന്നിരിക്കാവില്ലെന്ന്.. അതോണ്ട് ഞാനതൊക്കെ മുഴുവനങ്ങു തിന്നു..ഇന്നലെയൊന്നും ഒരു വറ്റ്പോലും ഇറങ്ങീല്ലായിരുന്നുടാ..ടെൻഷൻ കൊണ്ട്. ഇപ്പൊ സുഖണ്ട്…” അവളു കൊഞ്ചി കുഴഞ്ഞന്നോട് പറഞ്ഞു. ഇവളെന്റെ കിളി പോക്കല്ലോ??ന്ത്‌ സ്നേഹമാണിപ്പോ? കള്ളി. അഭിനയിച്ചു തകർക്കാണ്
“ന്റെ അഭിയോ?.. ഞാനാരുടെയും അഭിയല്ല…” അവളുടെ ഓരോ സ്വഭാവമേ..അതിലെന്റെ പേര് വലുച്ചിടുന്നതെന്തിനാ?
“ഒന്ന് പോടാ…ന്റെ അഭിയാ നീ.. ഇന്നലെന്തൊക്കെയാ നീ പറഞ്ഞത്.?വേറെ അർത്ഥത്തിലാണെകിലും

Leave a Reply

Your email address will not be published. Required fields are marked *