വെച്ചുകൊടുത്തു. ബോക്സ് പൊളിച്ചു അവൾ ഫോണെടുത്തു പിടിച്ചു എന്നേ പിന്നേയും ഒരു നോട്ടം. കണ്ണ് നിറക്കരുതെന്ന് പറഞ്ഞിട്ടും എവിടെ? അവിടെ നിന്ന് കരഞ്ഞു.
പിന്നെയവിടെ നിന്നില്ല. വണ്ടി എടുത്തു തിരിച്ചു പോന്നു.ആദ്യയിട്ട് കിട്ടണ സമ്മാനമാണെന്ന് അവൾ പറഞ്ഞപ്പോ ഉള്ള് പൊള്ളി.
വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോ. ഫോൺ എടുത്തവൾ ഞങ്ങൾ രണ്ടു പേരും നിൽക്കുന്ന ഒരു സെൽഫിയെടുത്തു.
“പഠിക്കണന്നും,എന്താവശ്യമുണ്ടേലും വിളിക്കണം എന്നും പറഞ്ഞപ്പോ തലയാട്ടി അവൾ സമ്മതിച്ചു. ഇറങ്ങി വന്ന അവളുടെ അച്ഛനെ കണ്ടപ്പോ..ഉള്ള കാര്യവും പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് പോന്നു.
എല്ലാം പെട്ടന്നായിരുന്നു,നാട്ടിലേക്ക് വണ്ടി കേറിയത്.അവിടെത്താനാണ് തോന്നുന്നത്, വീട്ടിൽ.എല്ലാരുമിപ്പൊത്തന്നെ നിറഞ്ഞു കാണുമോ?. വണ്ടിയിലിരുന്നാലോചന അതായിരുന്നു.ബസ്സിലാണ്.ഗൗരിയേച്ചിയു,ഗായത്രിയും അടുത്ത് തന്നെയുണ്ട്.
ഗായത്രിക്ക് നല്ല പേടിയുണ്ട് എന്റെ ഒന്നുമില്ലാത്ത ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.ഇടയ്ക്കവൾ എന്നോടെന്തൊക്കെയോ ചോദിക്കും.ഞാനതിന് സിമ്പിളായി തന്നെ മറുപടിയും കൊടുക്കും.
സ്റ്റാൻഡിൽ ബസ്സിറങ്ങി. ടാക്സി വിളിച്ചു കേറി.വല്ലാത്തൊരു അന്തരീക്ഷം ഉള്ളിൽ നിറയുന്നുണ്ട്.വീട്ടിലേക്ക് തിരിച്ചു വരാണ്.ഇത്ര ദിവസം ആശ്വാസമായിരുന്ന ഗായത്രി ഇപ്പൊ ഒരക്ഷരം മിണ്ടുന്നില്ല. ഗൗരിയേച്ചിയാണേൽ ഒന്നുമറിയാത്ത ഓരോന്ന് ചോദിക്കും. നെഞ്ച് കുലുങ്ങാൻ തുടങ്ങി.വണ്ടി വയലിനു നടുവിലൂടെ കടന്നു ഞാനും ചെറിയമ്മയും മഴയത്തു നനഞ്ഞു കുളിച്ചു,ഇതിലൂടെ നടന്നു പോയ ഓർമ.
നീണ്ടു കിടക്കുന്ന വരമ്പിന്റെ അറ്റത്തു എന്റെ വീടിന്റെ ഒരു നിഴലാട്ടം കണ്ടു.അതിനുള്ളിൽ ആ മുറിയിൽ ചെറിയമ്മയുണ്ടാവും.
കാർ പാഞ്ഞു. ഗേറ്റ് കടന്നു,മുന്നിൽ വീട് തെളിഞ്ഞു വന്നു. പന്തലൊക്കെയുണ്ട്.ആകെ മൊത്തമൊരു മാറ്റം പോലെ.പുറത്ത് നിന്നിരുന്ന കുറച്ചാളുകൾ കാറിന്റെ ഉള്ളിലേക്ക് ഏന്തി നോക്കുന്നുണ്ട്. ആരാ വന്നതെന്നാവും.
സൈഡിൽ പണിയിൽ മുഴുകിയിരിക്കുന്ന ഹരിയെ കണ്ടു. സംശയത്തോടെ അവനുമുണ്ടൊരു നോട്ടം.
മാവിന്റെ നിഴലിനോട് ചേർന്ന് വണ്ടി നിന്നു. വരാന്തയിലേക്ക് ഇറങ്ങി വന്നുകൊണ്ട് ആശാന്റുയും,ഉഷാന്റിയുമെത്തി.ബാക്ക് ഡോർ തുറന്നു ഗായത്രിയും, ചേച്ചിയും ഇറങ്ങിയെങ്കിലും എന്തോരു മടി.ഇറങ്ങാൻ തോന്നുന്നില്ല.നാളെത്തേക്കുള്ള ഒരുക്കങ്ങൾക്കാണല്ലോ ഇതെല്ലാം നടക്കുന്നതെന്നാ ബോധം ഇപ്പോഴാണോ എനിക്ക് വന്നത്?.പുറത്തെങ്ങും അമ്മയെ കണ്ടില്ല.കാണാൻ
മിഴി 7 [രാമന്‍]
Posted by