എന്നെ നോക്കാതെ അവൾക്ക് പുച്ഛം.കയ്യിലെ കവറിലേക്ക് ഏന്തി നോക്കി പരിശോധിച്ച്.. സംശയത്തോടെ അവളെന്നെ നോക്കി..
“വേദനയുണ്ടോ.. ഇപ്പൊ?..” വീണു പറ്റിയ മുറിയിലാണ് അവളുടെ ശ്രേദ്ധ.ഞാനവളെ കളിയാക്കാൻ എന്റെ കവിൾ മെല്ലെയുഴിഞ്ഞു. അന്നവളെന്നെ തല്ലിയ ഭാഗത്ത്.അവൾക്ക് മനസ്സിലായി പെട്ടന്ന്. ദുഷ്ട.!!
“സോരി….” പരുങ്ങിയുള്ള അവളുടെ അഭിനയം.. വിട്ടു കൊടുത്തു.
“ഞാൻ നാളെ നാട്ടിലേക്ക് പോവുട്ടോ….” ചിരിയോടെയാണ് ഞാനത് പറഞ്ഞത്. പെട്ടന്നവളെന്നെ കണ്ണുയത്തി നോക്കി.എന്തോ പറയാൻ വന്നു പിന്നെ നിർത്തി.
“ന്നേതിൽ കൊണ്ട് പോവൊ…” തിരിഞ്ഞു നോക്കി ഞാൻ വന്ന കാർ കാട്ടികൊണ്ട് അവളുടെ ചോദ്യം.
“അതിനെന്താ വാ…” പെട്ടന്ന് തന്നെ ഞാൻ പറഞ്ഞു..
“അയ്യോ… ഞാൻ വെറുതെ ” അവളൊഴിയാൻ നോക്കി.വിട്ടില്ല.ആ കൈ പിടിച്ചു വലിച്ചു.ആദ്യമവൾക്ക് മടി.വലിച്ചുള്ളിൽ കേറ്റി. കയ്യിലെ കവറവൾക്ക് കൊടുത്ത്.. ഞാൻ കാറെടുത്തു.അവളാദ്യായിട്ട് കേറുവാണെന്ന് തോന്നി. പുറത്തേക്കുള്ള നോട്ടവും,അവളുടെ സന്തോഷവും,എല്ലാം.എന്തോ..പാവം ആണോ ഉള്ളിൽ തോന്നുന്നതെന്നറിയില്ല!! കോളേജിന് മുന്നിലൂടെ വരെ അവൾ പറഞ്ഞത് അനുസരിച്ചു കൊണ്ടുപോയി കറങ്ങി.അറിയുന്നയേതോ പെണ്ണിന് ഉള്ളിൽ നിന്നവൾ ടാറ്റ കൊടുക്കുന്നത് വരെ കണ്ടു.
വണ്ടി സൈടാക്കി. സൈഡിലൂടെ പോയ ഐസുകാരനോട് രണ്ടു ഐസ് വാങ്ങി വിഴുങ്ങുമ്പോഴാണ്, അവൾ സൈഡിലെ കവർ തുറന്നു നോക്കിയത്.
അദ്യം രണ്ടു മൂന്ന് ചോക്ലേറ്റസ് കിട്ടി. അവൾ ചിരിച്ചു കൊണ്ട് നോക്കുമ്പോ അതെടുതത്തോ..അതെടുത്തോന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അവസാനം അത് കിട്ടി. വലിയ ബോക്സ് കയ്യിപ്പിടിച്ചു. പുറത്തേക്കെടുത്തപ്പോ അതും എന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു
“ഇ.. തൊ??.” വലിയ ശ്രദ്ധഞാനതിൽ കൊടുത്തില്ല.
“അതും നീയെടുത്തോ…” എന്തവൾ ചെയ്യുമെന്നറിയാൻ പറഞ്ഞു.
“ഇ തൊന്നും വെണ്ട….” അത് മാത്രം അവൾളെന്റെ നേരെ നീട്ടി. പാവം ഇതൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. ഞാൻ അത് വാങ്ങി അവൾക്ക് തന്നെ നീട്ടി..
“ഇതെന്റെ ഹീറിന് വാങ്ങിയതാ.ഇടക്ക് എനിക്ക് നിന്നെ വിളിക്കേണ്ടേ അതിന്.നമുക്ക് ഫോട്ടോ ഒക്കെ എടുക്കണ്ടേ..?” ചോദിച്ച ചോദ്യത്തിനവളൊന്നും മിണ്ടിയില്ല. എന്നെയും നീട്ടിയ ഫോണും നോക്കി അങ്ങനെ നിന്നു. കണ്ണ് കലങ്ങി തുടങ്ങിയപ്പോ ഞാൻ നിർത്തി.
“മതി.മതി. മതി… കരയനാണേൽ വേണ്ട ട്ടോ… ഇത് പിടിക്ക്. ” ഞാൻ അത് അവളുടെ കയിൽ
മിഴി 7 [രാമന്‍]
Posted by