പിന്നാലെയോടി.ചേച്ചി ഓടി, ഞാൻ ഓടാൻ നോക്കി.
റൂമിൽ വെച്ചു പിടിച്ചു. ബെഡിൽ കുത്തി മറിഞ്ഞു.ബോക്സ് പിടിച്ചു വാങ്ങി. പകുതി ഗായത്രിയുടെ തലയിൽ കമിഴ്ത്തി. അറിയാതെ ആയി പോയതാ പിടി വലിയിൽ.. അതും ഗൗരിയേച്ചിയുടെ കയ്യിൽ നിന്ന്.തെണ്ടി വിചാരിച്ചത് ഞാൻ ആണെന്ന്.. ബാക്കി അവളെന്‍റെ തലയിൽ കമിഴ്ത്തിതന്നു.സന്തോഷം.. എങ്ങനെയോ കൈയ്യിൽ ഇത്തിരി കിട്ടിയത് ഞങ്ങൾ രണ്ടും കൂടെ വിഴുങ്ങി.. ബോക്സിനുള്ളിൽ വടിച്ചു ചേച്ചിയും..
“എന്റെ ദൈവമേ…എന്റെ ബെഡ് മുഴുവൻ നാശക്കിയല്ലോ രണ്ടും ” എല്ലാം കാട്ടിക്കൂട്ടിയിട്ടും ചേച്ചിയുടെ കള്ള വിലാഭം.ഞാനും ഗായത്രിയും കണ്ണിൽ കണ്ണിൽ നോക്കി ഒരേ കാര്യം ഉറപ്പിച്ചു. ഒന്നുമാവാതെ സുഖിച്ചു നിൽക്കല്ലേ.. വെള്ളമായി പോയെങ്കിലും കയ്യിലും മറ്റും പറ്റിയ ഐസ്ക്രീമിന്റെ ബാക്കി ആ മുഖത്തു ആകെയങ്ങു തേച്ചു വെച്ചു പിടിപ്പിച്ചു.
മുടിയാകെപ്പറന്നു, മുഖത്താകെ ഐസ്ക്രീമായി ഒട്ടി പിടിച്ചു പാവ്വം. ഒരു കോലമായി.ചുണ്ട് പിളർത്തി ഞങ്ങളെ നോക്കിയപ്പോ പാവം തോന്നി. ഗായത്രി ഒട്ടാൻ ചെന്നു അവളുടെ ചേച്ചിയോടുള്ള സ്നേഹം. ഒന്നുമല്ല എന്നെ കാണിക്കാനാണ് . കിട്ടി അവളുടെ ചന്തിക്ക് ഒന്ന്. ചേച്ചിയുടെ വക.. ഞാൻ പിന്നെ മിണ്ടിയില്ല എനിക്കും കിട്ടിയാലോ?
പോയി കാലു നനക്കാതെ എങ്ങനെയോ ഒന്ന് കുളിച്ചു.പുറത്ത് കാവൽ ചേച്ചിയുണ്ട്. ഒറ്റക്ക് കുളിക്കൊന്നൊക്കെ ചോദിച്ചു.ന്തിനാ അതിനെ കഷ്ടപ്പെടുത്തുന്നെ?.. പുറത്തിറങ്ങിയപ്പോ.. ഗായത്രിയുണ്ട്. അവൾ കുളിച്ചു റെഡി ആയി ബെഡ് ഷീറ്റ് മാറ്റുന്നുണ്ട്. ബാഗിലെ ഡ്രസ്സ് എടുത്ത് കേറ്റി.. ഞാൻ ബെഡിലേക്ക് തന്നെ ചാടി. വിരിച്ചു തീരാത്ത ഗായത്രി കണ്ണുരുട്ടി.
” ന്ത് സ്വഭാവം ആണഭീ വിരിക്കണേ കണ്ടില്ലേ…??.”
“അതൊക്കെ മതി…” ചുരുണ്ട് കൊണ്ട് ഞാൻ അവളെ നോക്കി വല്ല്യ സീരിയസ് കൊടുക്കാതെ പറഞ്ഞു.. പെട്ടന്നവൾ എന്റെ നേരെ ചാടി.. ഒറ്റ നിമിഷം. മാറിയത് കൊണ്ട് കാലിൽ വീണില്ല. ഇല്ലേൽ എല്ലാം പോയേനെ..
“എഴുന്നേക്കേടാ… തെണ്ടി..” മുടി പിടിച്ചു വലിച്ചു അവൾ കാറി.. ന്ത് സാധനം ആണിത്. വിട്ട് കൊടുത്തില്ല.. അവളുടെ കൈ പിടിച്ചു ലോക്ക് ആക്കി അങ്ങനെ നിന്നു..
മിഴി 7 [രാമന്‍]
Posted by