ലക്ഷ്മിയുടെ മധുരം [Akrooz]

Posted by

“”ടാ,,, ഒന്നു വിട്ട് പിടിക്ക് എന്റെ അരുണെ,,, മര്യാദക്ക് മക്കള് പോവാൻ നോക്ക്…. കഴിഞ്ഞ പ്രോഗ്രാമിന് മുട്ട എറിഞ്ഞതിന്റെ പിറ്റേന്ന് തന്നെ പോലിസ് സ്റ്റേഷനിൽ പോയി മുട്ടേൽ ഇരുന്നത് മറന്നിട്ടില്ലല്ലോ മക്കള്….. ഇപ്പൊ തല്ക്കാലം ചെല്ല് ട്ടോ……””

“ടി കോപ്പത്തികളെ നിങ്ങക്ക് ഉള്ളത് ഞാൻ വെച്ചിട്ടുണ്ട് ടി…..നിങ്ങള് ഈ നന്ദന ഉള്ളത് കൊണ്ടല്ലെടി ജാഡ കാണിച്ചു നടക്കുന്നെ ശെരിയാക്കി തരാടി നിങ്ങൾക്ക്…….”

“”എടി സ്മേരെ,,,ഇനി ഇവര് പുതിയ പ്രശ്നങ്ങൾ എങ്ങാനും ഉണ്ടാക്കോ ടി…..’”

“ഒരിക്കലും പ്രശ്നം ഉണ്ടാക്കില്ല നന്ദനെച്ചി,,,, ഈ അരുണിന് ഒരു പെങ്ങൾ ഉണ്ട് അവളും ഡാൻസ് പഠിക്കാൻ വരുന്നത് ടീച്ചറുടെ അടുത്തേക്ക് ആണ്,,,,അരുന്റെ അമ്മയും ടീച്ചറും നല്ല സുഹൃത്തുക്കളാണ്….. പോരാത്തതിന് അരുണിന് അവന്റെ അമ്മയെ നല്ല പേടിയുമാണ്…. അപ്പൊ ടീച്ചർ ആണ് ഡാൻസ് സെറ്റ് ചെയ്തത് എന്ന് അറിഞ്ഞാൽ അവൻ ഒരു കുഴപ്പവും ഉണ്ടാക്കില്ല……”

നാലഞ്ചു ദിവസം ആയിട്ട് അടിപ്പിച് ഈ മൂന്ന് മണി നേരത്ത് പെയ്യാറുള്ള മഴ പതിവ് തെറ്റിക്കാതെ ഇരുട്ട് കുത്തി വരുന്ന കണ്ടപ്പോഴും തിടുക്കത്തിൽ തന്നെ എല്ലാവരും ചവിട്ടുപടികൾ ഇറങ്ങുവായിരുന്നു…..

“എടി തല കറങ്ങുന്ന പോലെ തോന്നുവാ,,, എല്ലാം റെഡിയായ സ്ഥിതിക്ക് എല്ലാവർക്കും കൂടി കാന്റീനിൽ പോയാലോ ചായ കുടിക്കാൻ……”

എല്ലാവരും നടന്ന് മുറ്റത്തേക്ക് എത്തിയതും മൂന്ന് നാല് നല്ല വലിപ്പമുള്ള മാവുകളുടെ അരികിൽ ഉള്ള അവരുടെ കോളേജ് കാന്റീൻ കണ്ടതും മീരയത് പറഞ്ഞപ്പോൾ എല്ലാവരും മീര പറഞ്ഞതിനോട് ശെരി വെച്ച് കാന്റീനിലേക്ക് നടന്നു തുടങ്ങി…….

“””””വേറെ എന്ത് പറഞ്ഞാലും ഇല്ലെങ്കിലും കടം മാത്രം പറയരുത്”””””

കാന്റീനിലേക്ക് കടക്കുന്നതിന്റെ ഫ്രണ്ടിലെ ചുമരിൽ എഴുതി വെച്ചിരിക്കുന്നതൊന്ന് വായിച് നന്ദന ഒഴികെ ബാക്കി എല്ലാവരും ഉള്ളിലേക്ക് കയറി ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു……

“വന്നു വന്ന് ഇപ്പോൾ മോഹനേട്ടനോട് ഒരു ചായ പോലും പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ മോഹനേട്ടാ………. ആ പുറത്ത് ഉള്ള ബോർഡ് ഒന്ന് മാറ്റിക്കൂടെ ചേട്ടായി…..”

“”ഹഹ അത് ഒരു ഭംഗിക്ക് എഴുതി വെച്ചതാ കൊച്ചേ,,, അത് വായിച്ചു നോക്കിയിട്ടും ഇവിടെ വരുന്നവർ കടം പറഞ്ഞിട്ട പോകുന്നത്……എന്തായാലും എഴുതിയതല്ലേ അപ്പൊ അത് അങ്ങനെ ഇരുന്നോട്ടെ എന്ന് കരുതി…….. നിങ്ങൾക്ക് എന്താ പിള്ളേരെ ചായ അല്ലെ……….””

Leave a Reply

Your email address will not be published. Required fields are marked *