ലക്ഷ്മിയുടെ മധുരം [Akrooz]

Posted by

ലക്ഷ്മിയുടെ മധുരം

Lakshmiyude Madhuram | Author : Akrooz


“കാത്തിരുന്നൊരു ചക്കരകുടം

കൈയിലെത്തുമ്പോൾ

അമ്പാടിക്കൊരു ഗോലുമാല്……”

“ഓഹ്ഹ്ഹ്,,,,,നീ ആ പാട്ട് ഒന്ന് മര്യാദക്ക് ഓഫ്‌ ചെയ്തു വെച്ചേ ടാ സിജോയെ…….”

ടൗണിലെ ഏറ്റവും നല്ല സുന്ദരിമാരും സുന്ദരന്മാരും, പൂവാലന്മാരും പൂവാലികളും, വെടക്ക് കെട്ട ആൺകുട്ടികളും വെടക്ക് കെട്ട പെൺകുട്ടികളും വേണ്ടുവോളം വാഴുന്ന സ്വർഗം എന്ന പേരിൽ അറിയപ്പെടുന്ന കെസിവൈഎം എന്ന കോളേജിന്റെ തുരുമ്പ് പിടിച്ച ഗേറ്റ് തുറന്ന് നടന്നു വന്ന് നേരെ കണ്ട ഓഫിസ് റൂമിന്റെ മുന്നിൽ നിന്ന ഗിരിജ ടീച്ചറെ ഒന്ന് നോക്കുക പോലും ചെയ്യാതെ നേരെ നടന്ന് ഓഫിസ്റൂമിനോട് ചേർന്ന് നല്ല നിറമുള്ള ടൈൽസ് ഇട്ടു മിനുക്കിയെടുത്ത ചവിട്ടുപടികൾ കയറി കൊണ്ട് സെക്കന്റ്‌ ഫ്ലോറിൽ എത്തിയതും കൂട്ടിലകപ്പെട്ട ഇണകുരുവികളെ പോലെ തലങ്ങും വിലങ്ങും സംസാരിച്ചു കൊണ്ട് നിന്നിരുന്ന കാമുകികാമുകന്മാരെ വിഷ്‌ ചെയ്തു കൊണ്ട് ബിഎ ഇക്കണോമിക്സ് സെക്കന്റ്‌ ഇയറിന്റെ ക്ലാസ്സിലേക്ക് കയറി പാട്ട് വെച്ചതും അന്നേരം മുഖത്ത് അടി കിട്ടിയതു പോലെ കേൾക്കുകയായിരുന്നു സിജോക്ക് സ്മേരയിൽ നിന്ന്……

“”നീയിത് എന്തിനാടി പോത്തേ എന്നോട് ദേഷ്യപെടണേ,, നമ്മുടെ ക്ലാസ്സിലെ അവസാനത്തെ പിരിയഡ് കഴിഞ്ഞ് എല്ലാവരും ക്ലാസ്സിൽ നേരത്തെ എത്തണം ഡാൻസ് പ്രാക്ടീസ് ഉണ്ട് എന്നൊക്കെ നീയല്ലേ ടി പറമ്പിനു ചുറ്റും മുള്ള് കമ്പി കൊണ്ട് വേലി കെട്ടിയത് പോലെ പല്ല് തേക്കാതെ മഞ്ഞ കളർ ആയ പല്ലിന് കമ്പി ഇട്ട പിശാശെ ഇന്നലെ പറഞ്ഞത്…..മൂന്നെണ്ണം പോരാഞ്ഞിട്ട് ഇന്നലെയും കൂടി ഒരുത്തിയെ സെറ്റ് ആക്കിയേ ഉള്ളൂ ഞാൻ…… അവളെ വരെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഓടി കിതച്ച് ഇങ്ങോട്ട് വന്ന എന്നെ നി ചീത്ത പറയുന്നോ ടി പുല്ലേ……””

“ഓഹ്ഹ് എന്റെ പൊന്നു മോനെ…..കെസിവൈഎം കോളേജിലെ എല്ലാ പെൺകുട്ടികളുടെയും കാലനായ സിജോ കുട്ടാ…..”

“”ങേ!!!!!എന്താടി പുല്ലേ നി പറഞ്ഞേ……””

“സോറി ജോ കുട്ടാ അത് എന്റെ മുടി വായിൽ ആയപ്പോൾ പറഞ്ഞത് തെറ്റിപോയതാടാ….. മോനെ സിജോ,,ഈ കോളേജിലെ എല്ലാ പെൺകുട്ടികളുടെയും കാമുകനായ നിന്നോട് മനഃപൂർവം ചീത്ത പറഞ്ഞതല്ലടാ ഇവള്….പാവത്തിന്റെ അവസ്ഥ അങ്ങനെ ആയി പോയി അത് കൊണ്ട് നിന്നെ ചീത്ത പറഞ്ഞതാ അവള്…..”

Leave a Reply

Your email address will not be published. Required fields are marked *