പിന്നേയും പിന്നേയും രമണിയും കുമാരനും കൂടി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
‘എടി മോളെ നീ ഇതുവരെ വെളക്കു കത്തിച്ചില്ലെസന്ധ്യ ആയതു കണ്ടീലെ’
അത്രയും നേരം അവരുടെ സംസാരം കേട്ടോണ്ടിരുന്ന ഇന്ദു പെട്ടന്നു ചിന്തകളില്‍ നിന്നുണര്‍ന്നു കൊണ്ടു രമണിയെ നോക്കി എന്നിട്ടബദ്ധം പറ്റിയ പോലെ പെട്ടന്നു അടുക്കളയിലേക്കോടി തീപ്പെട്ടി എടുത്തോണ്ടു വന്നു വിളക്കു കൊളുത്തി ഒരു ചന്ദനത്തിരിയും കത്തിച്ചു വെച്ചു എന്നിട്ടതിലേക്കു കൈ കൂപ്പി പ്രാര്‍ത്ഥിച്ചു.അതു കണ്ടു രമണിയും കുമാരനും എഴുന്നേറ്റു തൊഴുതതിനു ശേഷം വീണ്ടും ഇരുന്നു.
‘എടീ നീ പോയി ദോശയൊണ്ടാക്കു.’
‘ യ്യോ ചേട്ടത്തീ എനിക്കൊന്നും വേണ്ടാ നേരം ഇത്രയായില്ലെ ഞാനിറങ്ങുവാ.’
അതുകേട്ടു ദോശയുണ്ടാക്കാനായി അകത്തേക്കു നീങ്ങിയ ഇന്ദു ആരോ പിടിച്ചു നിറുത്തിയ പോലെ പെട്ടന്നു അവിടെ നിന്നിട്ടു തിരിഞ്ഞു നോക്കി.കുമാരന്റെ പറച്ചിലു കേട്ടു രമണി
‘അതെന്തു വര്‍ത്താനാ അനിയാ പറയുന്നെ.ഈ ത്രിസന്ധ്യ നേരത്തു വെളക്കും കത്തിച്ചു കഴിഞ്ഞിട്ടിനി നീയെങ്ങോട്ടാ ഈ പോകുന്നെ.എന്തായാലും എന്റെ കാര്യം വിടു ഞാന്‍ നിന്റെ ചേട്ടത്തിയാണെന്നുംഅവളുടെ വല്ല്യമ്മയും ആണെന്നു വെക്കാം.ഞാനെന്തായാലും പോകേണ്ടവളാ പക്ഷെവേറാരുമല്ലല്ലൊ ഇവിടെ താമസിക്കുന്നതു നിന്റെ മോളും കൊച്ചു മോളുമല്ലെ.പിന്നെ അനിയാ നീ ഇനി എവിടെ പോകാനാ.ആ അല്ലെങ്കി എന്തിനാ അതൊക്കെ പറയുന്നതു നാളെ നേരം വെളുത്തിട്ടു തീരുമാനിക്കാം എന്തുണ്ടെങ്കിലും. ഇപ്പൊ അനിയന് ഒരു കാര്യം ചെയ്യു പോയി കിണറ്റിന്റെ കരേലു നിന്നൊരു കുളിയങ്ങു പാസ്സാക്കു.അപ്പോഴേക്കും ഇന്ദു ദോശയുണ്ടാക്കും.ചോറു വേണെങ്കി ചോറു ദോശ വേണെങ്കി ദോശ എന്താന്നു വെച്ചാ കഴിച്ചിട്ടു കെടന്നൊറങ്ങു.ഇത്രേം കാലം കുടുസ്സു റൂമിനുള്ളില്‍ കെടന്നുറങ്ങിയതല്ലെ സന്തോഷത്തോടെ സമാധാനത്തോടെ കെടന്നൊറങ്ങു.’
വല്ല്യമ്മയുടെ വര്‍ത്താനം കേട്ട ഇന്ദുവിനു മനസ്സില്‍ ചെറിയൊരു ആശ്വാസം തൊന്നി. കുമാരന് കുളിക്കാനായി ഇറങ്ങിയപ്പൊ രമണി വിളിച്ചു ചോദിച്ചു
‘അനിയാ കുളിച്ചിട്ടു മാറാനുള്ളതു ഉണ്ടൊ.’
കുമാരസംഭവം 2 [Poker Haji] [Climax]
Posted by