‘ഊം അനിയാ ദെ ഇതു കുടിക്കു.’
യാന്ത്രികമായി കുമാരന്‍ ആ ഗ്ലാസ്സു മേടിച്ചു പതിയെ ചുണ്ടോടടുപ്പിച്ചു ചൂടു കട്ടന്‍ മൊത്തി മൊത്തി കുടിച്ചു.
‘എപ്പോഴവിടുന്നു തിരിച്ചു.’
‘ഒരു പത്തു മണിയായപ്പൊ .എല്ലാ ഓഫീസ് കാര്യങ്ങളും കഴിഞ്ഞപ്പൊ ഇറങ്ങി .’
‘ഊം വല്ലതും കഴിച്ചാരുന്നൊ’
‘ഊം കഴിച്ചു അവിടുന്നു ബസ്സു കേറുന്നതിനു മുമ്പു തമ്പാനൂരു നിന്നു ചോറുണ്ടു.പിന്നെ ചാരുമ്മൂടിറങ്ങിയപ്പൊ അവിടന്നു ചായയും കുടിച്ചു.’
‘എങ്കി കൊറച്ചു ചോറുണ്ണുന്നൊ വെളമ്പട്ടെ ഞാന്‍ .’
‘യ്യൊ വേണ്ടചേട്ടത്തീ എനിക്കു വിശപ്പില്ല കുഴപ്പമില്ല’
‘ചോറു കുറച്ചേയുള്ളു ഞങ്ങളു രണ്ടു പേരല്ലെയുള്ളു.പിന്നെ അനിയന്‍ വരുമെന്നു അറിയില്ലാരുന്നല്ലൊ.’
എന്നിട്ടു അത്രയും നേരം സംസാരം കേട്ടു കൊണ്ടു ഉമ്മറത്തു ചുമരും ചാരി നിന്നിരുന്ന ഇന്ദുവിനോടായി പറഞ്ഞു.
‘എടി മോളെ ഗോതമ്പു പൊടിയിരുപ്പില്ലെ അതോണ്ടു ദോശയൊ ചപ്പാത്തിയൊ എന്തെങ്കിലുമൊക്കെ ഉണ്ടാക്കു.അല്ലാതെ ചോറു തികയില്ല.’
‘അയ്യൊ എനിക്കായിട്ടൊന്നും ഉണ്ടാക്കണ്ട.എനിക്കു വിശപ്പില്ല.’
‘അതു പറഞ്ഞിട്ടു കാര്യമില്ല ഉച്ചക്കു മുമ്പെങ്ങൊ കഴിച്ചതല്ലെ.അല്ല അനിയാ വീടെങ്ങനെ മനസ്സിലായി.’
‘അതു ഞാന്‍ വണ്ടിയിറങ്ങിയപ്പൊ തന്നെ ഒറ്റാക്കലെ രാമനെ കണ്ടിരുന്നു.അവനാ ഇവിടെ കൊണ്ടു വന്നു വിട്ടതു.’
ഇതു കേട്ടു റോഡിലേക്കു നോക്കിക്കൊണ്ടു രമണി പറഞ്ഞു
‘ആരാ അതു രാമേട്ടനാണൊ’
അപ്പൊ ദൂരെ നിന്നും അശരീരി പോലെ മറുപടി വന്നു
‘ആന്നെ’
കുമാരസംഭവം 2 [Poker Haji] [Climax]
Posted by