ഇല്ലാതാക്കിയതു.’
ഇതു കേട്ടു രാമന്‍ കുമാരന്റെ തോളില്‍ തട്ടീട്ടു പറഞ്ഞു.
‘ഊം കൊറേ മുറിവും കൊണ്ടു വന്നേക്കുന്നു നീയൊന്നു പോടാപ്പാ നീയതൊന്നും ഓര്‍ക്കണ്ട.കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനിയുള്ള കാലം സമാധാനമായിട്ടു ജീവിക്കു .നിന്റെ മോളും കൊച്ചുമോളുമല്ലെ ആ നിലവിളിക്കുന്നതു.അതെങ്കിലും നീ കാണുന്നെങ്കി ഇവിടം വിട്ടു പോകരുതു.ദെ ഞാന്‍ രാവിലെ പണിക്കിറങ്ങിയതാ നീയൊരു കാര്യം ചെയ്യു രണ്ടു ദിവസംനാടൊക്കെ കറങ്ങി നടന്നു കാണു തിങ്കളാഴ്ചമുതലു എന്റെ കൂടെ പണിക്കു വാ ഇഷ്ടം പോലെ പണിയുണ്ടു ഈ നാട്ടിലു.എന്നിട്ടു ജോലി ചെയ്തു നീയീ കുഞ്ഞുങ്ങളെ പോറ്റു .അവളോടു തുണിക്കടെല്‍ പോകുന്ന പരിപാടി നിറുത്തന്‍ പറ.അതല്ലെ നല്ലതു’
ഇതു കേട്ടു രമണി
‘അതാ രാമേട്ടാ നല്ലതു രാമേട്ടന്‍ ജോലിക്കു പൊക്കൊ.അനിയനെങ്ങും പോകുന്നില്ല.ഈ കൊച്ചുങ്ങളുടെ കരച്ചിലു കണ്ടിട്ടു എങ്ങനെ പോകാന്‍ തോന്നും.അനിയനത്രക്കു കണ്ണീച്ചൊരയില്ലാത്തവനല്ല.രാമേട്ടന്‍ പറഞ്ഞ പൊലെ രണ്ടു ദിവസംകഴിയുമ്പം അനിയനും ജോലിക്കു വരും.’
‘ആണല്ലൊ ദാ നീ നിന്റെ ചേട്ടത്തി പറഞ്ഞതു കേട്ടല്ലൊ അല്ലെ.ടീ മോളെ മാമന്‍ പൊക്കോട്ടെ.’
കണ്ണീരു തുടച്ചു കൊണ്ടു ഇന്ദു നന്ദിയോടെ രാമനെ നോക്കി.
‘നീ പേടിക്കണ്ടെടി മോളെ ഇവന്‍ നിങ്ങളെ വിട്ടൊന്നും പോകത്തില്ല.പത്തു വര്‍ഷം അതിനുള്ളില്‍ ഒറ്റക്കു കഴിഞ്ഞതിന്റെ അപകര്‍ഷതാബോധം ആണിതു.നമുക്കെല്ലാവര്‍ക്കും കൂടി അതു മാറ്റിയെടുക്കാം.ന്താ തു പോരെ’
രാമന്‍ പോയതിനു ശേഷം കുമാരന്‍ നിറഞ്ഞ മനസ്സോടെ തിണ്ണയിലേക്കിരുന്നു കൊണ്ടു കുഞ്ഞാറ്റയെ കയ്യാട്ടി വിളിച്ചു പക്ഷെ അവളടുത്തില്ല.
‘അതനിയാ അവളു ഇണങ്ങണമെങ്കി രണ്ടീസം കഴിയും ഇല്ലെങ്കി പാപ്പം കയ്യില്‍ വെച്ചോണ്ടു വിളിക്കണം അല്ലാതെ ഒരു രക്ഷേമില്ല.’
‘ആന്നൊ എങ്കി അപ്പൂപ്പന്‍ വൈകിട്ടു മേടിച്ചു തരാം അപ്പൂപ്പന്റെ മുത്തിനു പാപ്പം കേട്ടൊ.’
കുമാരന്റെ ആ സംസാരം കേട്ടു ഇന്ദുവിന്റെ മനസ്സില്‍നിന്നും വലിയൊരു കാര്‍മേഘം തന്നെ
കുമാരസംഭവം 2 [Poker Haji] [Climax]
Posted by