കുമാരന് ഇന്ദുവിനെ നോക്കി അവളുടെ കണ്ണു നിറഞ്ഞിരിക്കുന്നതു കണ്ടു അയാള്‍ക്കും വിഷമം തോന്നി.
‘ ഇപ്പൊപ്പിന്നെ ഞാന്‍ തൊഴിലുറപ്പിനു പോകുന്നുണ്ടു ഇവളു ചാരുമ്മൂട്ടെ ഒരു തുണിക്കടേലും പോകുന്നുണ്ടു.കുഞ്ഞിനെ അടുത്തൊരു വീട്ടില്‍ അക്ഷരം പഠിക്കാന്‍ വിടുന്നുണ്ടു വൈകുന്നേരം വരെ അവിടെ നിന്നോളും.പഠിത്തം ഇല്ലാത്ത ദിവസംഅവളു ലീവെടുക്കും എന്നുമെന്നും കൊച്ചിനെ നോക്കാന്‍ വിടുന്നതെങ്ങിനാ പഠിത്തമുള്ള ദിവസമാണെങ്കി കൊഴപ്പമില്ല.ഇങ്ങനോക്കെ കൊണ്ടു ജീവിതം വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ടു.’
ഇതിനിടയില്‍ ഇന്ദു കുഞ്ഞാറ്റയെ നിലത്തു നിറുത്തിയിട്ടു കുമാരന്റെ അടുത്തേക്കു ചെന്നിട്ടു പറഞ്ഞു.
‘അച്ചാ എന്നോടു ക്ഷമിക്കണം എനിക്കാരും കൂട്ടിനു വരാനില്ലായിരുന്നു അച്ചനെ വന്നു കാണാന്‍.അമ്മയുള്ളപ്പൊ അതിനു സമ്മതിച്ചിരുന്നില്ല പിന്നെ അമ്മ പോയപ്പോള്‍ ആരുമില്ലായിരുന്നു അച്ചനെയൊന്നു കാണാന്‍ എന്റെ കൂടെ വരാന്‍’
‘ഊം കുഴപ്പമില്ല മോളെ നിന്റെ വിഷമം എനിക്കു മനസ്സിലാകും.ഈ പത്തു വര്‍ഷം കൊണ്ടു ഞാന്‍ ഒരുപാടു പഠിച്ചു ഒരുപാടു മാറി.കാണാന്‍ വന്നില്ലെങ്കിലും നീയിങ്ങനെ പറഞ്ഞല്ലൊ എനിക്കു ഭക്ഷണം തന്നല്ലൊ അതു മതിയെനിക്കു അതുമതി.’
അത്രയും പറഞ്ഞപ്പോഴേക്കും കുമാരന്റെ കണ്ണില്‍ നിന്നും കണ്ണുനീരു വന്നു.അതു കണ്ട ഇന്ദുവിന്റെ കണ്ണും നിറഞ്ഞു.ആ ഒരു വിഷമ ഘട്ടം മാറ്റിയെടുക്കാന്‍ പെട്ടന്നു രമണി പറഞ്ഞു
‘ആ പോട്ടെ പോട്ടെ ഇപ്പൊ മനസ്സിലെ ആ വെഷമങ്ങളൊക്കെ പറഞ്ഞു തീര്ത്തീലെ.ഇനിയതു വിടു.അനിയാ ഇവിടെ പായ വിരിച്ചു തരട്ടെ ഇവിടെ കെടന്നോളാവൊ’
‘എനിക്കിതു മതി ചേട്ടത്തീ ഇതു തന്നെ ധാരാളം.’
‘വേറെ റൂമൊന്നുമില്ല.ആകെയൊരു കിടക്കമുറിയുംഅടുക്കളയും പിന്നെയീ തിണ്ണയും ഉണ്ടു.ഈ തിണ്ണയും ഒന്നു കെട്ടി മുട്ടിച്ചാല്‍ ഇതുമൊരു റൂമാക്കാം.’
എന്നും പറഞ്ഞു കൊണ്ടു രമണി അകത്തു നിന്നും ഒരു പായും തലയിണയും എടുത്തു കൊടുത്തപ്പൊ ഇന്ദു അതിന്റെ കൂടെ പുതക്കാനും വിരിക്കാനും ഓരോ ഷീറ്റും എടുത്തു കൊടുത്തു.കുമാരന് അതു
കുമാരസംഭവം 2 [Poker Haji] [Climax]
Posted by