കുമാരസംഭവം 2
Kumara Sambhavam Part 2 | Author : Pokker Haji | Previous Part
സമയം ഒരു അഞ്ചര ആയിക്കാണും രമണി കുഞ്ഞാറ്റയെ കുളിപ്പിച്ച് ഒരുക്കുന്ന സമയത്തു ഇന്ദു മുറ്റമടിച്ചു വൃത്തിയാക്കിയതിനു ശേഷം അവളും പോയി കുളിച്ചു.സന്ധ്യക്കു വിളക്കു വെക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ മുറ്റത്തൊരു കാല്‍പ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ ഇന്ദു ഞെട്ടിപ്പോയി
‘ങ്ങേ അച്ചനല്ലെ ആ നിക്കുന്നതു ദൈവമെ വല്ല്യമ്മ പറഞ്ഞതു പോലെ തന്നെ ഇങ്ങോട്ടെഴുന്നള്ളിയല്ലൊ.ഇനിയെന്തുചെയ്യും.’
അവള്‍ പെട്ടന്നു തന്നെ താലവും വിളക്കും കിണ്ടിയുമൊക്കെ അവിടെ തന്നെ ഇട്ടു കൊണ്ടു കൈ തുടച്ചു ഉമ്മറത്തേക്കു കേറി .തന്നെ നോക്കി നിക്കുന്ന അച്ചനൊടെന്തു പറയണമെന്നറിയാതെ കുഴങ്ങി.കുറച്ചു നേരം അവര്‍ക്കിടയില്‍ വലിയൊരു ഇരുട്ടു വന്നു മറഞ്ഞതു പോലെ തോന്നി.രണ്ടു പേര്‍ക്കും ഒന്നും പറയാന്‍ പറ്റാതെ കണ്ണില്‍ കണ്ണില്‍ നോക്കി നിന്നപ്പൊ അതു താങ്ങാനാവാതെ ഇന്ദു നോട്ടം പിന്‍ വലിച്ചു.അപ്പോഴേക്കും കുഞ്ഞാറ്റയെ കണ്ണോക്കെ എഴുതി ഉടുപ്പൊക്കെ ഇടീപ്പിച്ചു കൊണ്ടു രമണി അകത്തു നിന്നും പുറത്തിറങ്ങി വന്നു.
‘എടീ മോളെ ഇനി വരുമെന്നു തോന്നുന്നില്ല നേരമിത്രെം ആയില്ലെ’
എന്നും പറഞ്ഞു കൊണ്ടു ഇന്ദുവിന്റെ നോക്കിയ രമണി അവളു പന്തിയല്ലാത്ത രീതിയില്‍ നിക്കുന്നതു കണ്ടു അവളു കണ്ണു കാണിച്ചിടത്തേക്കു നോക്കിയപ്പോഴാണു മുറ്റത്തൊരാള്‍ നിക്കുന്നതു കണ്ടതു.
‘ങ്ങേ കുമാരന്‍’
രമണിയുടെ വായടഞ്ഞു പോയി.അവരും ആകെക്കൂടി അങ്കലാപ്പിലായി.ദൈവമെ ഇങ്ങോട്ടു തന്നെ കേറി വരുമെന്നാരറിഞ്ഞു എന്നു ചിന്തിച്ചു കൊണ്ടു എന്തു പറയണം എങ്ങനെ പെരുമാറണം എന്നൊന്നുമറിയാതെ മൂന്നു പേരും നിന്നപ്പോള്‍ കുമാരന്‍ ഇന്ദുവിനെ വിളിച്ചു
‘മോളെ’
അപ്പോഴേക്കും മും താഴ്ത്തി നിലത്തു നോക്കിക്കൊണ്ടിരുന്ന ഇന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു.
‘മോളെ’
‘ഊം ‘