പിറ്റേന്ന് രാവിലെ തന്നെ റൂബിയും നിസുവും കൃഷ്ണപ്രിയയും റെഡി ആയി ശക്തിയുടെ അടുത്തെത്തി
“എന്താടീ എല്ലാം കൂടെ രാവിലെ കെട്ടിയെടുത്തെ ”
“അല്ല ഇന്നലെ പറഞ്ഞ എക്സാം പാസ്സ് ആവാനുള്ള വഴി ”
റൂബി ചോദിച്ചു
“ഓഹ് അതോ അതിന്നലെ ഞാൻ കള്ളിന്റെ പുറത്ത് പറഞ്ഞതാ ”
എന്ന് പറഞ്ഞു അവൾ തിരിഞ്ഞ് നടന്നു
“ങ്‌ഹേ എങ്ങനെ പറഞ്ഞാൽ എങ്ങനാ എന്തേലും വഴി പറഞ്ഞെ പറ്റു ”
റൂബി ഓടിച്ചെന്നു അവളെ പിടിച്ചു നിർത്തി
നിസുവും കൃഷ്ണപ്രിയയും പിന്നാലെ ചെന്നു
“എടി അതൊക്കെ വല്യ വേലിയാ ”
പറഞ്ഞുകൊണ്ട് ശാന്തി പിന്നേം നടന്നു
“ഹ്മ്മ്മ് അപ്പൊ വഴി ഉണ്ട് അല്ലെ”
നിസു സന്തോഷത്തോടെ ചാടി ചെന്നു
ശാന്തി ഒന്ന് നിന്ന് ആലോചിച്ചിട്ട് പറഞ്ഞു
“വഴി ഒക്കെ ഉണ്ട് ചെയ്യുമെന്ന് ഉറപ്പുണ്ടേൽ മാത്രമേ പറയു… ഒന്നുടെ ആലോചിക്കു”
“ഒന്നും ആലോചിക്കാൻ ഇല്ല ചെയ്യും ഉറപ്പ് ”
റൂബി ചാടി കേറി പറഞ്ഞു
“എന്താ ചെയ്യണ്ടേ ”
കൃഷ്ണപ്രിയ ചോദിച്ചു
“നിന്നെയൊക്കെ റാഗിങ് ചെയ്തപ്പോ പഴം തീറ്റിച്ചത് ഓർമ ഉണ്ടോ ”
ഓഫീസിന്റെ വഴിയേ നടന്നു കൊണ്ട് ശാന്തി പറഞ്ഞു
“മ്മ്മ് ഉണ്ട് ”
നിസു പറഞ്ഞു
മൂന്ന് പേരും ശാന്തിയെ അനുഗമിച്ചു
“ഹ്മ്മ്മ് അതുപോലെ പഴം തിന്നാൽ മതി “