“ഡീ ”
റൂബി വിളിച്ചു
“എന്താ ”
നിസു ചോദിച്ചു
“നാളത്തെ ക്വസ്റ്റ്യൻ……”
“ഓഹ്ഹ്ഹ്ഹ് ”
നിസു എല്ലാം തകർന്ന മട്ടിൽ മുഖം ചുള്ക്കി നിന്നു
“വാ എന്തേലും കഴിക്കാം ആദ്യം ”
ശരണ്യ വിളിച്ചു
കാന്റീനിൽ ഇരുന്ന് കഴിച്ചു കൊണ്ട് ശാന്തിയെയും നോക്കി ഇരിപ്പായിരുന്നു
സമയം ഏതാണ്ട് രണ്ട് മണി ആയി ശാന്തിയെ കാണുന്നില്ല
“നമുക്ക് പോയി നോക്കിയാലോ ”
റൂബി പറഞ്ഞു
“ഹ്മ്മ് വാ ”
റൂബിയും നിസുവും കൃഷ്ണപ്രിയയും കൂടി മോർച്ചറിയുടെ പിണഭാഗത്ത് എത്തി
നോക്കുമ്പോ കുമാരേട്ടൻ അവിടെ ഇരിപ്പുണ്ട്
“ആാാ എങ്ങനെ ഉണ്ടാരുന്ന് പരീക്ഷ….”
അയാൾ ചോദിച്ചു
“ഹ്മ്മ് നന്നായിരുന്നു ”
കൃഷ്ണപ്രിയ പറഞ്ഞു
“നാളത്തെ ക്വസ്റ്റ്യൻ വന്നിട്ടുണ്ട് കേട്ടോ ”
അയാൾ ആർത്തിയോടെ പറഞ്ഞു
പിന്നിലെക്ക് നടന്നു
“എടി നിങ്ങളും കൂടെ വാ”