നിസു കൃഷ്ണപ്രിയേം റൂബിയേം നോക്കി പറഞ്ഞു
“അപ്പൊ ആരാ ചെയ്തു കൊടുക്കാൻ പോണേ”
ശാന്തി മൂവരെയും മാറിമാറി നോക്കി
വീണ്ടും മൗനം
“ഒരു കാര്യം ചെയ്. നമുക്ക് നറുക്കിടാം ”
ശാന്തി ഒരു പേപ്പർ എടുത്ത് മൂന്ന് പേരുടേം പേര് എഴുതി
മൂന്ന് ആയി മടക്കി
കയ്യിലിട്ട് കുലുക്കി
കണ്ണടച്ചു ഒരെണ്ണം അവൾ തന്നെ എടുത്തു
നിവർത്തി പേര് വായിച്ചു
“റൂബി”
നിസുവും കൃഷ്ണപ്രിയയും ഒരു ദീർഘ ശ്വാസം വിട്ടപ്പോ റൂബി തലയിൽ കൈ വെച്ച് പോയി
“നിക്ക് അടുത്ത ചാൻസ് ആർക്കാണെന്ന് കൂടി ഇപ്പൊ അങ്ങ് നോക്കാം ”
എന്ന് പറഞ്ഞു ശാന്തി അടുത്ത പേപ്പർ എടുത്ത് നിവർത്തി
“നിസു ”
അപ്പോ 3rd ചാൻസ് കൃഷ്ണപ്രിയ
“എങ്കി വാ സമയം ഒരുപാടായി
ശാന്തി റൂബിയെ വിളിച്ചു