ഞാൻ ഉറക്കെ വിളിച്ചു…എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…കുറച്ചു നേരം അവിടെ കിടന്നു.
കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ എണിറ്റു ഓഫീസിൽ പോയി.. അവിടെ ചെന്ന് എല്ലാരേം ഒന്ന് മീറ്റ് ചെയ്തു എന്റെ സാധങ്ങൾ എല്ലാം എടുത്തു.. യാത്ര പറഞ്ഞു അവിടുന്ന് ഇറങ്ങി…
സാധങ്ങൾ എല്ലാം ഫ്ലാറ്റിൽ വെച്ചു..വൈകുന്നേരം ആയപ്പോൾ നാട്ടിലേക്കുള്ള വണ്ടി പിടിച്ചു…ഷീണവും മദ്യത്തിന്റെ ശക്തിയും കാരണം പെട്ടന്ന് ഉറങ്ങി.. രാവിലെ നാട്ടിൽ എത്തി വീട്ടിലേക് വിട്ടു…
ഗേറ്റ് തുറന്ന് അകത്തേക്ക് കയറി..സിറ്റ്ഔട്ട്‌ൽ അച്ഛൻ പത്രവും വായിച്ചു ഇരുപ്പുണ്ടാരുന്നു…എന്നെ കണ്ടതും എണിറ്റു..
“ അച്ഛാ അത് അപ്പോളത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ.. ആകെ വട്ടായി ഇരിക്കുവാരുന്നു…”
അച്ഛൻ എന്തോ പറയാൻ വരുന്നതിനു മുന്നേ ഞാൻ ചാടി കേറി പറഞ്ഞു…അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല ഞാൻ റൂമിലേക്ക് നടന്നു.. ബാഗ് കൊണ്ട് വെച്ച് ബെഡിൽ ഇരുന്നപ്പോളേക്കും അമ്മയും നീതുവും റൂമിലേക്ക് വന്നു..
അമ്മ വന്നേ പാടെ എന്റെ കൈക്കിട്ട് നല്ല ഒരു അടി വെച്ചു തന്നു..
“ ആരോട് ചോദിച്ചിട്ടാടാ വീട്ടിൽ കയറിയെ…”
അമ്മ ദേഷ്യത്തിൽ എന്നോട് ചോദിച്ചു..ഞാൻ ഒന്നും മിണ്ടാതെ നിന്നു…
“ മനുഷ്യനെ തീ തെറ്റിക്കാൻ…”
അമ്മ കൈ ഊങ്ങി എന്നോട് പറഞ്ഞു…ഞാൻ ചിരിച്ചു സമ്മാനിച്ചു ബെഡിൽ ഇരുന്നു..
“ നീ ഈ വീട്ടിൽ നിന്നും ഇനി ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണണം.. “
അമ്മ ഒരുഅടി കൂടെ തന്നിട്ട് തിരിച്ചു പോയി.. നീതു എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിട്ട് അവളും ഇറങ്ങി പോയി…ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു കിടന്ന് ഉറങ്ങി…നല്ല ഷീണം ഉണ്ടാരുന്നു…
ഉച്ചക്ക് ആണ് എണീറ്റെ…ഞാൻ പയ്യെ താഴേക്ക് ചെന്നു.. അമ്മയും അച്ഛനും അവിടെ ഉണ്ടാരുന്നില്ല..നീതു അവിടെ ഇരുന്നു ടീവി കാണുന്നു.. ഞാൻ അടുക്കളയിൽ പോയി വല്ലതും കഴിക്കാൻ ഉണ്ടോ എന്ന് നോക്കി…അപ്പോളേക്കും അവൾ വന്നു പ്ലേറ്റ് എടുത്തു അതിലേക്ക് ചോറ് വിളമ്പി…
അവൾ മുഖത്തേക്ക് ഒന്ന് നോക്കുന്നു പോലും ഇല്ല.. അവൾ കറി എല്ലാം വിളമ്പി.. ടേബിള്ൽ കൊണ്ടുപോയി വെച്ചു..അവൾ ഒന്നും മിണ്ടാതെ പോയി ടീവി കണ്ടു ഇരുന്നു..