ഹാ. എന്തൊരു സമാധാനം..പക്ഷെ ഞാൻ എന്തെക്കെയോ മിസ്സ് ചെയുന്നു…ഞാൻ എന്തിനു ഇങ്ങനെ എല്ലാരിൽ നിന്നും ഒളിച്ചോടണം..ഇങ്ങനെ ഓടിയാൽ ഞാൻ എവിടെ വരെ ഓടും…
.എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു..
“ എടാ ചെക്കാ…നീ എന്തിനാ വിഷമിച്ചു ഇരിക്കുന്നെ…”
അമൃത എന്റെ അടുത്ത് ഇരുന്നു എന്റെ തലയിൽ തലോടി.. എന്നോട് ചോദിച്ചു..
“ നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ലടി…എന്നെ തനിച്ചാക്കി നീ എവിടെ പോയതാ…”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്ക് ചോദിച്ചു…
“ അത് ഒന്നും സാരമില്ല…ഇത്രേം നാളും ഞാൻ ഇല്ലാതെ നീ ജീവിച്ചില്ലേ…ഇപ്പോൾ നീ തനിച്ചല്ലല്ലോ.. കൂടെ ഒരു ആൾ ഇല്ലേ…”
“ എനിക്ക് പറ്റുന്നില്ല ആമി…”
“ ദേ ചെക്കാ…അടി വാങ്ങും…ഞാൻ ഉണ്ടാലോ നിന്റെ കൂടെ.. പക്ഷെ നീ.. നീ എന്തിനാ ഇങ്ങനെ നശിക്കുന്നെ…
നീതു അവൾ ഒരു പാവമാ…നീ മാത്രേ ഒള്ളു അവൾക്ക്…നിങ്ങൾ ഒരു കുടുംബം ആയി ജീവിക്കുന്നെ എനിക്ക് കാണണം.. “
അവളുടെ കൈ എന്റെ തലമുടിയിലൂടെ ഓടി നടന്നു…അതിന്റെ സുഖത്തിൽ ഞാൻ ലയിച്ചു കിടന്നു..
“ ഡാ…ചെക്കാ.. നീ സത്യം ചെയ്യ്.. നീതുവിനെ ഇനി കരയിക്കില്ല എന്ന്…അവളെ സ്നേഹിക്കും എന്ന്…”
എന്റെ കണ്ണുകൾ നിറഞ്ഞു…ഞാൻ മറുപടി ഒന്നും കൊടുത്തില്ല..
“ അയ്യേ എന്റെ ചെറുക്കൻ കരയുവാണോ.. “
അവൾ എന്റെ കണ്ണുകൾ തുടച്ചു പറഞ്ഞു…
“ ദേ ചെറുക്കാ സത്യം ചെയ്യ് അല്ലെ എനിക്ക് ദേഷ്യം വരും…”
ഞാൻ മനസ്സില്ല മനസ്സോടെ സത്യം ചെയ്തു.. അവളുടെ മുഖം എന്റെ കൈക്കുള്ളിൽ ആക്കി എന്റെ മുഖത്തേക് അടിപ്പിച്ചു..
“ ആമി.. “
പെട്ടന്ന് ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു…നേരം വെളുത്തു…
“ദൈവമേ… എന്തിനാ ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്‍നം കണ്ടേ…”
ഞാൻ മനസ്സിൽ വിചാരിച്ചു.. ഞാൻ എടുക്കുന്ന ഓരോ ശ്വാസത്തിലും ആമിയുടെ മണം എനിക്ക് അറിയാൻ സാധിക്കുന്നുണ്ട്..എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഞാൻ കണ്ടത് സ്വപ്നം ആണോ.. യാഥാർഥ്യം ആണോ എന്ന് എനിക്ക് തിരിച്ചു അറിയാൻ പറ്റുന്നില്ല..
“ ആമി…. “