കല്യാണം 11 [കൊട്ടാരംവീടൻ]

Posted by

ഇന്നലെ കുടിക്കാതെ ആയപ്പോൾ എനിക്ക് സംഭവിച്ചത് മനസ്സിലേക്ക് ഓടി വന്നു..

“എന്റെ ആരോഗ്യം എല്ലാം നശിച്ചു… ഈ പേരുപടി നിർത്തിയാലോ… “

ഞാൻ മടിച്ചു കുപ്പി ടാബ്ലലിൽ വെച്ചു…

“ ഓ കുറച്ചു കുടിച്ചിട്ട് ചാകുവാനെ ചാവട്ടെ.. “

കുപ്പി വീണ്ടും കൈയിൽ എടുത്തു രണ്ടെണ്ണം അടിച്ചു..അപ്പോളേക്കും വാതിലിൽ തുറക്കുന്ന ശബ്‌ദം കേട്ടു.. ഞാൻ നോക്കിയപ്പോൾ… എന്നെ നോക്കി നിൽക്കുന്ന നീതുവിനെ ആണ് കാണുന്നെ.. അവളുടെ മുഖം ആകെ മാറീട്ടുണ്ട്…

നീ പോടീ പുല്ലേ എന്നെ ഭാവത്തിൽ.. ഞാൻ രണ്ടെണ്ണം കൂടെ അടിച്ചിട്ട് വന്നു ബെഡിൽ കിടന്നു.. അവൾ വന്നു ലൈറ്റ് ഓഫ്‌ ആക്കിയിട്ട് എന്റെ അടുത്ത് വന്നു കിടന്നു…

ഞാൻ തിരിഞ്ഞു കിടന്നു… ഓരോന്ന് മനസ്സിൽ ആലോചിച്ചു കണ്ണുകൾ മെല്ലെ അടച്ചു… പെട്ടന്ന്

“അതെ..”

പുറകിൽ നിന്നും എന്നെ തോണ്ടി വിളിച്ചു..

ഞാൻ മെല്ലെ തിരിഞ്ഞു നോക്കി…

“ അച്ഛനേം അമ്മയേം കണ്ടേ സന്തോഷത്തിൽ അറിയാതെ പറഞ്ഞു പോയതാ….. “

“ഉറങ്ങാനും സമ്മതിക്കില്ലേ.. “

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…അവൾ പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു..

രാവിലെ ഉണർന്നപ്പോൾ അവൾ അടുത്ത് ഉണ്ടാരുന്നില്ല.. കുറച്ചു നേരം മുടിപ്പുതച്ചു കിടന്നു.. ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റെ…

“ ഹരിതചേച്ചിയോ…”

ഞാൻ കണ്ണ് തിരുമി അത്ഭുതത്തോടെ ചോദിച്ചു…

“ ഓ എന്താ എനിക്ക് ഇവിടെ വരാൻ മേലെ…”

ചേച്ചി കളിയാക്കി.. ഞാൻ ചിരിച്ചു കാണിച്ചു..

“ എന്നാ ചേച്ചി ഒരു മുന്നറിയിപ്പും ഇല്ലാതെ…”

“ അതൊക്ക ഉണ്ട് നീ വാ…എല്ലാരും ഉണ്ട് താഴെ…. “

ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു…ചേച്ചി അവിടെ തന്നെ ഉണ്ടാരുന്നു.. എന്നെ കണ്ടതും ഒന്ന് കലിപ്പിച്ചു നോക്കി..

ഞാൻ എന്താ എന്നാ ഭാവത്തിൽ നോക്കി..

“ എന്താടാ ഇത്…”

ചേച്ചി ടേബിൾൽ ഇരുന്ന കുപ്പി എനിക്ക് നേരെ കാണിച്ചു ചോദിച്ചു..

“ അത് പിന്നെ.. ചേച്ചി.. “

ഞാൻ മടിച്ചു മടിച്ചു ചേച്ചിയോട് പറഞ്ഞു.

“ നീ ഇപ്പോൾ താഴോട്ട് വാ എന്നിട്ട് നമ്മക്ക് ഒന്ന് സംസാരിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *