“ഇനി എന്ത് ചെയ്യും…വേറെ വെല്ല ജോലി നോക്കിയാലോ.. “
ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു..
“ഡാ…”
അച്ഛൻ വിളി കേട്ടാണ് ആലോചനയിൽ നിന്നും എണിറ്റെ.അച്ഛനും അമ്മയും അവളും കൂടെ അടുത്തേക്ക് വന്നു.
“ അത് എന്തയാലും നന്നായി.. “
ഞാൻ : എന്ത്..?
“ നിനക്ക് ട്രാൻസ്ഫർ കിട്ടിയത്…ഇനി കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്താൽ.. മോൾക്കും അവിടെ നികുവേം ചെയാം…വെറുത എന്തിനാ ആ കൊച്ചിനെ ഹോസ്റ്റലിൽ വിടുന്നെ…”
“ ഒഹ്…തന്തപ്പടിയുടെ ബുദ്ധി വിമാനം തന്നെ… “
ഞാൻ മനസ്സിൽ ഓർത്തു മിണ്ടാതെ നിന്നു.
അമ്മ ഇതെല്ലാം കേട്ട് അവളുടെ കൈയിൽ പിടിച്ചു എന്നെ നോക്കി ചിരിച്ചു..
എല്ലാം നടന്ന പോലെ തന്നെ..എന്ന് മനസ്സിൽ ആലോചിച്ചു മുഖത്തു പുച്ഛഭാവത്തിൽ ചിരിച്ചു..
“നീ എന്തായാലും അവിടെ നല്ല ഒരു ഫ്ലാറ്റ് നോക്ക്..”
അച്ഛൻ എന്റെ തോളിൽ കൈ വെച്ചു പറഞ്ഞിട്ട് തിരികെ നടന്നു..
അമ്മയും അച്ഛനും പുറത്തേക്ക് നടന്നു.. അവൾ എന്റെ അടുത്തേക്ക് വന്നു..
“ വന്നു കേറിയപ്പോൾ തന്നെ എല്ലാം പോയി പറഞ്ഞു അല്ലെ…”
ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു..
“ അത്…ഞാൻ അറിയാതെ…പറഞ്ഞു പോയതാ…”
അവൾ എന്റെ മുഖത്തു നോക്കാതെ പേടിയോടെ എന്നോട് പറഞ്ഞു.. ഞാൻ ദേഷ്യത്തിൽ വാതിലിൽ അടച്ചു വെളിയിലേക്ക് ഇറങ്ങി..
കുറച്ചു നേരം ബാൽക്കണിയിൽ പോയി ഇരുന്നു.. അറിയാതെ ഉറങ്ങി പോയി… ആരോ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നെ..
“ ചേട്ടാ… വാ അമ്മ കഴിക്കാൻ വിളിക്കുന്നു.. “
അവൾ പറഞ്ഞിട്ട് നടന്നു.. ഞാൻ താഴെ ചെന്നു കഴിച്ചു തിരിച്ചു പൊന്നു.. ആരോടും അധികം സംസാരിക്കാൻ നിന്നില്ല. അവളും അച്ഛനും അമ്മയും എന്തെക്കെയോ സംസാരിക്കുന്നുണ്ടാരുന്നു…
അവൾ ഇപ്പോൾ ഈ വീട്ടിലെ ഒരു ആളായി കഴിഞ്ഞിരിക്കുന്നു.. ഇപ്പോൾ അമ്മയ്ക്കും അച്ഛനും എന്നെക്കാലും കാര്യം ആണ് അവളെ … ഞാൻ സ്നേഹിച്ചില്ലേൽ എന്താ… അവർ വാരിക്കോരി കൊടുക്കുന്നുണ്ടാല്ലോ സ്നേഹം…
ഞാൻ മനസ്സിൽ ആലോചിച്ചു റൂമിലേക്ക് വന്നു .. പെട്ടന്ന് രണ്ടണ്ണം അടിക്കാം എന്ന് വിചാരിച്ചു കുപ്പി കൈയിൽ എടുത്തു..