“ വാ.. കഴിക്കാൻ എടുത്തു.. “
അവൾ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..
“ നീ കഴിച്ചോ.. എനിക്ക് ഇപ്പോൾ വേണ്ട…”
“ എനിക്ക് കിടക്കണം.. “
അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു..
“ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞു എടുത്തു കഴിച്ചോളാം.. “
ഞാൻ മറുപടി പറഞ്ഞു ടീവി കണ്ടു ഇരുന്നു.. പക്ഷെ എന്റെ ശ്രെദ്ധ മുഴുവൻ പുറകിൽ ഇരുന്നു കഴിക്കുന്ന അവളിൽ ആരുന്നു..അവൾ കഴിച്ചു കഴിഞ്ഞു തിരികെ റൂമിലേക്ക് പോയി..
ഞാൻ കുറച്ചു നേരം കൂടെ ടീവി കണ്ടു ഇരുന്നു.. വിശന്നപ്പോൾ പോയി കഴിച്ചു.. മുകളിലേക്ക് ചെന്നു. അവൾ ഉറങ്ങിയിരുന്നില്ല.. അവിടെ എന്തോ വായിച്ചോണ്ട് ഇരിക്കുവാരുന്നു..
“ ഇവൾക്ക് എന്താ എക്സാം വല്ലതും ആണോ..”
ഞാൻ മനസ്സിൽ വിചാരിച്ചു..എന്തായാലും ചോദിച്ചിട്ട് കാര്യം ഇല്ല .. അവൾ മറുപടി പറയില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ട് ഞാൻ ചോദിക്കാൻ നിന്നില്ല..
ഞാൻ ബാഗ് തുറന്ന് കുപ്പി എടുത്തു.. ഒരു ബെഡ് ഷീറ്റും എടുത്തു താഴേക്ക് നടന്നു..
“ എവിടെ പോകുവാ.. “
അവൾ പുറകിൽ നിന്നും ദേഷ്യത്തിൽ ചോദിച്ചു…
“ ഞാൻ താഴെ.. അവിടെ കിടക്കാൻ..നീ പഠിച്ചോ ഞാൻ ശല്യപെടുത്തുന്നില്ല…”
അവളോട് പറഞ്ഞിട്ട് വാതിൽ അടച്ചു ഞാൻ താഴെ ചെന്ന് തണുത്ത വെള്ളം എടുത്തു ലൈറ്റ് എല്ലാം ഓഫ് ചെയ്ത് ടീവിയുടെ മുന്നിൽ വന്നു ഇരുന്നു…
എങ്ങനെ ഞാൻ തറവാട്ടിൽ പോകും.. അത് ഓർക്കുമ്പോൾ എന്റെ കൈയ്യും കാലും വിറക്കാൻ തുടങ്ങി…ഞാൻ ഓരോ പെഗ് അടിച്ചു.. അപ്പോൾ ഒരു അനക്കം കേട്ടു നോക്കിയപ്പോൾ നീതു ഇറങ്ങി വരുന്നു..
“ ഇത് ഇല്ലാതെ പറ്റില്ലല്ലേ…”
അവൾ ദേഷ്യത്തിൽ വന്നു കുപ്പിയിൽ എടുത്തു പറഞ്ഞു..ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി..
“ ഇനി കുടിക്കേണ്ട…”
“ അത് നീ ആണോ തീരുമാനിക്കുന്നെ. “
ഞാൻ ദേഷ്യത്തിൽ അവളോട് ചോദിച്ചു…
“ അതെ ഞാനാ തീരുമാനിക്കുന്നെ…”
അവൾ ദേഷ്യത്തിൽ കുപ്പിയും ആയി നടന്നോട് പറഞ്ഞു…
“ അത് പറയാൻ നീ ആരാ…”