” നീ ഇറങ്ങിയോ.. ”
എന്ന് അച്ഛൻ ചോദിച്ചപ്പോ, ഇല്ല കുറച്ചൂടെ ഇറങ്ങാൻ ഉണ്ട് എന്തെ തിരിച്ചു കേറണോ..അര മുക്കാൽ മണിക്കൂർ ആയി ഞാൻ ഇവിടെ പട്ടിപോസ്റ്റ് അടിച്ചിരിക്കുന്നു. ഇപ്പോളെലും ചോദിച്ചല്ലോ..ഇങ്ങനെ ഒരാൾ ഉണ്ടെന് ഓർത്തോ..
ഞാൻ ഒരു ബ്ലാക്ക് ഹുഡ്‌ഡി യാണ് ഇട്ടിരിക്കുന്നെ അവള് ഒരു ഗ്രീൻ ചുരിദാർ..
അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു മിക്കമണിക്കൂർ അങ്ങനെ പോയി.. ഇനി എറണാകുളം ചെല്ലുമ്പോ പത്താകുല്ലോ..
R6 തന്നെ എടുത്ത് അല്ലാതെപ്പോ എന്ത് ചെയ്യും മറ്റേത് ഏട്ടന് കൊടുത്തില്ലേ.. ഇവളുടെ പുറകിലുള്ള ഇരുപ്പ് കാണുമ്പോളെ ഇത് കൊടുത്ത് വേറെ എടുക്കണ്ട വരുമെന്ന തോന്നണേ..
തിരിച്ചുള്ള യാത്രയിൽ ഇടക്ക് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ നിർത്തി ഫുഡും കഴിച്ചു ഞങ്ങൾ പിന്നീട് അങ്ങോട്ട് ഓരോന്ന് പറഞ്ഞു യാത്ര തുടർന്ന് ഇടക്ക് അവളുടെ അനക്കം കേൾക്കാതെയായപ്പോ ഞാൻ വണ്ടി നിർത്തി.. അഹ് ബെസ്റ്റ് ദേ പില്യൺ സീറ്റിൽ ഇരുന്നുറങ്ങുന്നു. കുറച്ചൂടെ കഴിഞ്ഞിരുന്നേൽ റോട്ടീന്ന് വടിച്ചെടുയായിരുന്നു.. നല്ല തതണുപ്പായതിനാൽ എന്റെ ഒരു ഹുഡ്‌ഡി യും ചുരുദാറിനു മുകളിലൂടെ ഇട്ടിട്ടുണ്ട്.
” എടി… ഡി പെണ്ണെ കണ്ണൊന്നു തുറന്നെ… ”
ഒരു ഞരുക്കത്തോടെ കണ്ണുതുറന്നവൾക്കു നേരെ ഒരു ചിരി സമ്മാനിച്ചു ദൂരത്തേക്ക് വിരൽ ചൂണ്ടുമ്പോ ആ കണ്ണുകൾ വിടർന്നു എന്നെ ഒന്ന് നോക്കിയ ശേഷം വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി..
“ഹൂ… എന്ത് രസാ അല്ലെ….”
മലയോടൊപ്പം മുട്ടികിടക്കുന്ന മഞ്ഞിൻ മേഘങ്ങളെ നോക്കി അവൾ ഒന്ന് വിറച്ചപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു.. സമയം മൂന്ന് മണിയോളം ആയിട്ടുണ്ട്… നല്ലപോലെ മഞ്ഞും ഉണ്ട്.. കറങ്ങിയാണ് പോകുന്നത് അതിനാൽ ആണ് അങ്ങനെ ഒരു സീൻ ഉണ്ടായേ
” ബാ തണുപ്പൊക്കെ മാറ്റാൻ നമ്മക്ക് രണ്ട് കട്ടനടിക്കാം.. ”
അവളെ ചേർത്ത് പിടിച്ചു തൊട്ടടുത്തുള്ള ഒരു വഴിയോര ബജി കടയിലേക്ക് കയറി രണ്ട് കട്ടനും പറഞ്ഞു രണ്ട് പരിപ്പുവടയും എടുത്ത്.. അഹ് ഹാ അന്തസ്സ്…