എന്ന് പറഞ്ഞു ഞാൻ ബാക്കി രണ്ടെണ്ണതേം നോക്കി അവരും അതെ അഭിപ്രായം.. ആമി ഒന്ന് പരുങ്ങി, ഇത്രേം നേരം ഇവൻതന്നെയാണോ അടി കൊണ്ടേ എന്ന് തോന്നിക്കാനും.. പിന്നെ അടുക്കളയിലോട്ട് ഓടുന്നത് കണ്ട്..
” കഴിഞ്ഞെങ്കിൽ എണിറ്റുടെ, എണ്ണിക്കെടി.. എടി എണ്ണിക്കാൻ. പണ്ടത്തെ പോലെയല്ലെടി അടികൊള്ളാൻ വയ്യാ.. ”
” ഏട്ടൻ എന്നാലും ഞങ്ങളെ കുറിച്ചൊന്നും ഏട്ടത്തിക്ക് പറഞ്ഞു കൊടുക്കാത്തത് മോശമായിപ്പോയി.. ”
പരിഭവം പറയുന്നത് പോലെ പറഞ്ഞപ്പോ എനിക്കും അങ്ങ് വല്ലാണ്ടായി.. സത്യത്തിൽ മറന്നു പോയതാ അല്ലാതെ..
“അഹ് അത് പോട്ടെ… എടാ എങ്ങനെ…,എന്റെ നാത്തൂൻ പാവമണോ.. ”
” കണ്ടിട്ടെന്തു തോന്നുന്നു നിനക്ക് ..? ”
” പാവമാന്നാ നിക്ക് തോന്നണേ..ആല്ലേൽ നിന്നെ സഹിക്കുവോ… അല്ലെ മാളു.. ”
അതിന് അവളും തല കുലുക്കി എണ്ണിറ്റ് എനിക്ക് ഒറ്റക്ക് വയ്യാ,ഒന്ന് പിടിക്കാമോ എന്ന് ചോദിച്ചപ്പോ ഒരു ഗ്ലാസ്സ് വെള്ളം കൊണ്ട് തന്നാൽ എണ്ണിപ്പികം എന്നൊരു ഡിമാന്റ്.. പിന്നെ കിടന്ന് പെടുക്കാൻ പോലും പറ്റാതെ കിടക്കണ എന്നോട്..
ആമി തിരിച്ചു വന്നത് നാരങ്ങ വെള്ളോമായിയാണ്, അതും വാങ്ങി കുടിച്ച് എന്നെ നോക്കുന്ന പെണ്ണിനോട് ഞാൻ
“സെൻസസ് എടുത്ത് കഴിഞ്ഞോ…., എന്തോന്ന് നോക്കി നിൽകുവടി എണ്ണിപ്പിക്ക്… വയ്യാ.. ”
എന്ന് പറഞ്ഞതും പെട്ടെന്ന് എന്റെ വയറിലൂടെ കൈയിട്ട് എന്നെ എണ്ണിപ്പിച്ചു.. ഞാൻ സോഫയിൽ ഇരുന്ന് അവളേം ഞങ്ങളുടെ കൂടെ ഇരുത്തി.. ഞാൻ കുടിച്ച ബാക്കി നാരങ്ങ വെള്ളം അവൾക് കൊടുത്തപ്പോ കണ്ണുകൊണ്ട് അവരെ കാണിച്ചു അതിന്
” ഓ ഞങ്ങളൊന്നും കാണുന്നില്ലേ… ”
എന്ന് മാളു ഒരു കമ്മറ്രി അടിച്ചതും പെണ്ണ് ഒന്ന് ചമ്മി ഞാൻ അത് കാര്യമാക്കണ്ട കുടിച്ചോ എന്ന് പറഞ്ഞപ്പോ എന്റെ ഷോൾഡറിന്റെ ബാക്കിലായി ഇരുന്നു അതിന്റെ ബാക്കി അവൾ സ്വന്തമാക്കി.. ഇതെല്ലാം അവര് രണ്ടാളും ഒരു ചിരിയോടെ നോക്കി കാണുന്നുണ്ടായിരുന്നു..
അങ്ങനെ ഞങ്ങൾ കുറച്ചധികം സംസാരിച്ചു.. ഒരു രണ്ടരയോടെ അമ്മയും അച്ഛനും ഏട്ടനും ഏട്ടത്തിയും എത്തി.. പിന്നെ പതിവുപോലെ ഓരോന്ന് പറഞ്ഞു ഇരുന്ന് അപ്പോളാണ് മാളു..