ലക്ഷ്മിയുടെ ഹസ്ബൻഡ് പുള്ളി ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ട്രിവാൻഡത്തു.. ഞങ്ങളു മച്ചാ മച്ചാ ബന്ധം ആണ് , ഞാൻ വീട്ടിൽ ഇല്ലാത്തതു കൊണ്ട് അങ്ങനെ കാണാറില്ല എങ്കിലും ഞനാണ് ഇവരുടെ പ്രമത്തിന് ചുക്കാൻ പിടിച്ചത്
” അങ്ങേർക്ക് ലീവില്ലടാ… അയ്യോ ഒരു മിനിറ്റെ.. ”
എന്നൊരാനുവാദം ചോദിച്ചു എന്നെ കുനിച്ചു നിർത്തി ഇടതു കൈകൊണ്ട് ഒറ്റ ഇടി
എന്തിനാഡി ഇതെന്ന് ചോദിച്ചപ്പോ അളിയൻ അളിയന് തരാൻ തന്നയച്ചതാ എന്ന്… എടാ നാറി അളിയാ .
” മോള് എന്താടാ മിണ്ടാണ്ട് നിൽക്കണേ.. എന്നോടുള്ള പിണക്കം മാറില്ലേ.. ദേ ഏട്ടന്റെ ബാഗിൽ മോൾക്കുള്ള ഒരു സമ്മാനം ഉണ്ട്.. ”
അതൊരു പതിവാണ് അവൾക് ഞാൻ എന്തെങ്കിലും വാങ്ങും എന്നിട്ട് കൊറിയർ അയക്കും ഇത്തവണ അത് നടന്നില്ല..
” എനിക്ക് സമ്മനൊന്നും വേണ്ട,, എനിക്ക് ഏട്ടനോട് പേണക്കോം ഇല്ല പോരെ.. ”
” ആ പറഞ്ഞതിൽ തന്നെ ഒരു പിണക്കം ഇല്ലെടാ അജു.. “.
. കഴിച്ചും കഴിപ്പിച്ചും ലക്ഷ്മി പറഞ്ഞു നിർത്തിയതും
” പോടീ ചേച്ചിപട്ടി… “.
എന്നവൾ കെറുവിച്ചു പറഞ്ഞപ്പോ ഞങ്ങൾ രണ്ടാളും ഒന്ന് ചിരിച്ചു
” അല്ലേട്ടാ ഏട്ടത്തിയെന്തിയെ… ഇവിടില്ലേ, അനക്കംന്നും ഇല്ല “.
ഇവളുടെ പള്ളിയൊറകം ഇതുവരെ കഴിഞ്ഞില്ലേ എന്നോർത്തു അകത്തോട്ടു നീട്ടി വിളിച്ചപ്പോ വരുവണേ…എന്നൊരു മറുപടിയും ഉടനെ വന്ന്.. ഇവള് എഴുനേറ്റായിരുന്നോ എന്നോർത്തു ഞാൻ ഇപ്പോ വരും എന്നൊരാങ്കിയവും അവർക്ക് കൊടുക്കുമ്പോൾ ലക്ഷ്മി എന്റെ വായിലേക്ക് ദോഷവച്ചതും ഒന്നിച്ചായിരുന്നു..
വായിലാക്കിയ ദോശയുമായി തലച്ചേരിച്ചു കണ്ണ്പെയ്ച്ചു നോക്കുമ്പോ സ്റ്റൈർ പകുതി ഇറങ്ങി കണ്ണുകൊണ്ട് തുറിച്ചു നോക്കുന്ന ആമിയെ നോക്കി തന്നെ ഞാൻ അത് വായിലാക്കി ചിരിച്ചു കാണിച്ചു അതിന് കാത്തുന്നൊരു നോട്ടം തന്നവൾ അവിടെ തന്നെ നിന്നപ്പോൾ.
” ആ… അപ്പൊ ഇതാണല്ലേ ഏട്ടത്തി…
വാ ഏട്ടത്തി ഇങ്ങ് വന്നേ. ”
അവളെ കണ്ടതെ മാളു അവളുടെ അടുത്തേക്ക് ചെന്ന്.. അപ്പോളാണ് ലക്ഷ്മിയും അവളെ നോക്കുനെ മൊത്തത്തിൽ ഒന്നുഴിജു നോക്കുന്ന കണ്ടെനിക്കു ചിരിയാണ് വന്നേ